അത്താഴവിരുന്നിലെ വെടിവെപ്പ് ; താനും പ്രഥമ വനിതയും കാബിനറ്റ് അംഗങ്ങളും സുരക്ഷിതരെന്ന് ഡോണള്‍ഡ് ട്രംപ്

വെടിയുതിർത്ത പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

അത്താഴവിരുന്നിലെ വെടിവെപ്പ് ; താനും പ്രഥമ വനിതയും കാബിനറ്റ് അംഗങ്ങളും സുരക്ഷിതരെന്ന് ഡോണള്‍ഡ് ട്രംപ്
dot image

വാഷിങ്ടണ്‍: വൈറ്റ്ഹൗസ് പ്രതിനിധികളുടെ അത്താഴവിരുന്നിടെ ഉണ്ടായ വെടിവെപ്പിൽ സീക്രട്ട് സർവീസ് ഉദ്യോ​ഗസ്ഥന് പരിക്കേറ്റെന്ന് സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്. താനും പ്രഥമ വനിതയും ക്യാബിനറ്റ് അംഗങ്ങളും സുരക്ഷിതരാണെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു. പരിക്കേറ്റയാളുമായി സംസാരിച്ചുവെന്നും രാഷ്ട്രീയ ഭിന്നതകള്‍ക്ക് അക്രമത്തിലൂടെ പരിഹാരം തേടാന്‍ ആരും ശ്രമിക്കരുതെന്നും ട്രംപ് വ്യക്തമാക്കി. ഇത് ആദ്യത്തെ സംഭവമല്ലെന്നും വധശ്രമം മുമ്പും ഉണ്ടായിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

വെടിയുതിർത്ത പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാലിഫോർണിയക്കാരനായ 31കാരൻ ആണ് പ്രതി. ഇന്നലെ രാത്രി വൈറ്റ്ഹൗസ് പ്രതിനിധികളുടെ അത്താഴവിരുന്നിടെയാണ് പ്രതി വെടിയുതിർത്തത്. വെടിവെയ്പ്പിനെ തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഒഴിപ്പിച്ചു. ശനിയാഴ്ച രാത്രി വാഷിങ്ടണ്‍ ഹിൽട്ടണിൽ വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് ഡിന്നറിനിടെ വെടിവെയ്പ്പ് ഉണ്ടായത്.

അത്താഴ വിരുന്നിൽ ട്രംപിനൊപ്പം മറ്റ് പ്രധാന നേതാക്കളും പങ്കെടുത്തിരുന്നു. ആർക്കും പരുക്കേറ്റിട്ടില്ല. വെടിയൊച്ച കേട്ടതോടെ ട്രംപിനെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വളയുന്നതിന്റെയും അദ്ദേഹത്തെ സുരക്ഷിതനായി വേദിയിൽനിന്ന് ഒഴിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.

5 മുതൽ 8 തവണ വരെ വെടിയൊച്ച കേട്ടെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. നൂറുകണക്കിന് മാധ്യമപ്രവർത്തകരും സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും വിരുന്നിൽ പങ്കെടുക്കാനെത്തിയിരുന്നു. ഇവരെയും സുരക്ഷിതരായി ഒഴിപ്പിച്ചിട്ടുണ്ട്. വേദിയുടെ നിയന്ത്രണം സുരക്ഷാ ഉദ്യോഗസ്ഥർ ഏറ്റെടുത്തു. ട്രംപ്, മെലാനിയ, വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് എന്നിവരുൾപ്പെടെയുള്ള പ്രധാനികളാണ് വേദിയിൽ ഉണ്ടായിരുന്നത്.

Content Highlight : US President Donald Trump has confirmed that a Secret Service officer was injured in a shooting at a dinner party.

dot image
To advertise here,contact us
dot image