ഘാനയിൽ സൈനിക റിക്രൂട്ട്മെന്റിനിടെ തിക്കും തിരക്കും; ആറുപേര്‍ക്ക് ദാരുണാന്ത്യം

അപേക്ഷകരുടെ അപ്രതീക്ഷിതമായ വര്‍ധനവാണ് തിക്കിലും തിരക്കിലും കലാശിച്ചതെന്ന് സൈന്യം പറഞ്ഞു

ഘാനയിൽ സൈനിക റിക്രൂട്ട്മെന്റിനിടെ തിക്കും തിരക്കും; ആറുപേര്‍ക്ക് ദാരുണാന്ത്യം
dot image

അക്ര: ഘാനയിലെ അക്രയില്‍ സൈനിക റിക്രൂട്ട്മെന്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറുപേര്‍ക്ക് ദാരുണാന്ത്യം. സുരക്ഷാ പ്രോട്ടോക്കോളുകള്‍ ലംഘിച്ച് അപേക്ഷകര്‍ റിക്രൂട്ട്‌മെന്റ് നടക്കുന്ന സ്റ്റേഡിയത്തില്‍ എത്തിയതാണ് അപകടത്തിനിരയാക്കിയതെന്ന് സൈനികര്‍ അറിയിച്ചു.

അപേക്ഷകരുടെ അപ്രതീക്ഷിതമായ വര്‍ധനവാണ് തിക്കിലും തിരക്കിലും കലാശിച്ചതെന്നും സൈന്യം പറഞ്ഞു. പരിക്കേറ്റവരെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. തൊഴിലില്ലായ്മ രൂക്ഷമായ ഘാനയില്‍ സൈനിക റിക്രൂട്ട്‌മെന്റുകളില്‍ പങ്കെടുക്കാനായി നിരവധി ആളുകളാണ് എത്തുന്നത്. കൊവിഡ് മഹാമാരിയോടെയാണ് പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഘാനയുടെ സമ്പദ്വ്യവസ്ഥ തകര്‍ന്നത്.

Content Highlights: 6 people die in a stampede during military recruitment in Ghana

dot image
To advertise here,contact us
dot image