നിങ്ങൾക്ക് എത്ര ഭാര്യമാരുണ്ട്?; പെർഫ്യൂം നൽകി സിറിയൻ പ്രസിഡന്‍റിനോട് ട്രംപിന്‍റെ ചോദ്യം

അമേരിക്ക ഭീകരനായി പ്രഖ്യാപിക്കുകയും തലയ്ക്ക് 10 മില്യൺ ഡോളർ വരെ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്ന ആളാണ് അഹമ്മദ് അൽ ഷറാ

നിങ്ങൾക്ക് എത്ര ഭാര്യമാരുണ്ട്?; പെർഫ്യൂം നൽകി സിറിയൻ പ്രസിഡന്‍റിനോട് ട്രംപിന്‍റെ ചോദ്യം
dot image

വാഷിംഗ്ടൺ: അമേരിക്കയിലെത്തിയ സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷറായെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ സ്വീകരിച്ചിരുന്നു. ചരിത്രത്തിലെ സുപ്രധാന നയതന്ത്രനീക്കമായാണ് ട്രംപിന്റെ ഈ നീക്കത്തെ അന്താരാഷ്ട്ര മാധ്യമങ്ങളടക്കം വിലയിരുത്തിയത്. എന്നാൽ ഈ കൂടിക്കാഴ്ചയ്ക്കിടെ ട്രംപ് സിറിയൻ പ്രസിഡന്റുമായി നടത്തിയ കുശലവർത്തമാനങ്ങളാണ് ശ്രദ്ധേയമാകുന്നത്.

തിങ്കളാഴ്ച വൈറ്റ് ഹൗസിലെത്തിയ അൽ ഷറായ്ക്ക് ഒരു പെർഫ്യൂം ട്രംപ് സമ്മാനമായി നൽകി. പെർഫ്യൂം അദ്ദേഹത്തിന് സ്പ്രേ ചെയ്ത് നൽകിയ ട്രംപ് ഇത് താങ്കൾക്കുള്ളതാണെന്നും ഇത് മികച്ച സുഗന്ധമാണെന്നും മറ്റൊരെണ്ണമുള്ളത് താങ്കളുടെ ഭാര്യക്കാണെന്നും പറഞ്ഞു. ഇതിനിടെ ട്രംപ് അദ്ദേഹത്തോട് താങ്കൾക്ക് എത്ര ഭാര്യമാരുണ്ടെന്ന് ചോദിച്ചു. ചിരിച്ചുകൊണ്ട് ഒരാളെന്ന് മറുപടി നൽകിയ അൽ ഷറായെ തട്ടി വീണ്ടും ചിരിച്ച് ട്രംപ് തോളിൽ തട്ടുകയായിരുന്നു. കൂടെ നിന്നവരും ഇതോടെ ചിരിയായി.

അമേരിക്ക ഭീകരനായി പ്രഖ്യാപിക്കുകയും തലയ്ക്ക് 10 മില്യൺ ഡോളർ വരെ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്ത സിറിയൻ പ്രസിഡന്റും മുൻ അൽഖ്വയ്ദ കമാൻഡറുമാണ് അഹമ്മദ് അൽ ഷറ. 1946ൽ സിറിയ സ്വാതന്ത്ര്യം നേടിയതിന് ശേഷം ആദ്യമായാണ് ഒരു സിറിയൻ നേതാവ് വൈറ്റ് ഹൗസ് സന്ദർശിക്കുന്നത്. സിറിയയുടെ വിജയത്തിന് ആവശ്യമായതെല്ലാം ചെയ്യുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് പറഞ്ഞിരുന്നു.

Content Highlights: how many wives? Trump asks Syria's President Al Sharaa At white house

dot image
To advertise here,contact us
dot image