എസ്ഐആറിൽ ജാഗ്രത പുലർത്താൻ കോൺഗ്രസ്; കൃത്യമായി നിരീക്ഷിക്കും, ജില്ലാതല സമിതികൾ രൂപീകരിക്കും

എസ്‌ഐആറിൽ തട്ടിപ്പ് നടക്കാൻ സാധ്യതയുണ്ടെന്നാണ് കെപിസിസിയുടെ വിലയിരുത്തൽ

എസ്ഐആറിൽ ജാഗ്രത പുലർത്താൻ കോൺഗ്രസ്; കൃത്യമായി നിരീക്ഷിക്കും, ജില്ലാതല സമിതികൾ രൂപീകരിക്കും
dot image

തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ (എസ്‌ഐആർ) ജാഗ്രത പുലർത്താൻ കോൺഗ്രസ്. എസ്‌ഐആറുമായി മുന്നോട്ടുപോകാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ച സാഹചര്യത്തിൽ ജാഗ്രതയോടെ തുടർനടപടികൾ സ്വീകരിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.


എസ്‌ഐആർ ബഹിഷ്‌കരിക്കരുതെന്ന് നിർദ്ദേശം നൽകും. എസ്‌ഐആർ വിലയിരുത്താൻ ജില്ലാതലത്തിൽ സമിതികൾ രൂപീകരിക്കും. എസ്‌ഐആറിൽ തട്ടിപ്പ് നടക്കാൻ സാധ്യതയുണ്ടെന്നാണ് കെപിസിസിയുടെ വിലയിരുത്തൽ. അതിനാൽ തന്നെ നടപടികൾ കൃത്യമായി നിരീക്ഷിക്കാനാണ് തീരുമാനം. എസ്‌ഐആർ നടപടികളുടെ ചുമതല കെപിസിസി ഭാരവാഹികൾക്ക് നൽകും. ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ ക്യാമ്പ് ചെയ്തു എസ്‌ഐആർ പ്രവർത്തനം വിലയിരുത്തണം. പാർട്ടിയുടെ ബൂത്ത് ഏജന്റുമാരെ സജീവമാക്കി വോട്ടുറപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Content Highlights: SIR in kerala, Congress to be cautious

dot image
To advertise here,contact us
dot image