
ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭാര്യ മെലനിയ ട്രംപും കയറിയ യുഎന്നിലെ എസ്‌കലേറ്റര്‍ സ്തംഭിച്ചു. കയറിയതിന് പിന്നാലെയാണ് സ്തംഭിച്ചത്. അതിന് പിന്നാലെ ധാരാളം അഭ്യൂഹങ്ങളും ഉയര്‍ന്നു.ട്രംപിനോട് വിയോജിപ്പുള്ള ഏതോ യുഎന്‍ ഉദ്യോഗസ്ഥനാണ് ഇതിന് പിന്നിലെന്നും അയാളെ കണ്ടെത്തി പുറത്താക്കണമെന്നും യുഎസ് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതായിരുന്നില്ല യഥാര്‍ത്ഥ കാരണം.
യുഎസ് പ്രസിഡന്റിന്റെ വീഡിയോഗ്രഫര്‍ ട്രംപ് എസ്‌കലേറ്റര്‍ കയറുന്ന ദൃശ്യങ്ങള്‍ പകര്‍ത്താനായി ക്യാമറയുമായി പിന്നോട്ടുനടന്നു എസ്‌കലേറ്ററില്‍ കയറിപ്പോയിരുന്നു. ഇയാള്‍ അബദ്ധത്തില്‍ എസ്‌കലേറ്ററിലെ ഏതോ സുരക്ഷാ ബ്രേക്ക് അമര്‍ത്തിയതാണ് സ്തംഭിക്കാനുള്ള കാരണം. ഇക്കാര്യം കണ്ടെത്തിയതോടെ ദുരൂഹത അവസാനിക്കുകയായിരുന്നു.
അതേസമയം, ഏഴു യുദ്ധങ്ങള്‍ അവസാനിപ്പിച്ചിട്ടും മധ്യത്തില്‍ നിന്നുപോയ എസ്‌കലേറ്ററാണ് തനിക്ക് യുഎന്നില്‍ നിന്ന് കിട്ടിയതെന്നായിരുന്നു സംഭവത്തെക്കുറിച്ച് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചത്. 'മെലാനിയ നല്ല ആരോഗ്യാവസ്ഥയില്‍ അല്ലായിരുന്നുവെങ്കില്‍ അവര്‍ വീണുപോകുമായിരുന്നു. പക്ഷേ അവര്‍ നല്ല ഫിറ്റ്‌നസിലാണ്', ട്രംപ് പറഞ്ഞത് യുഎന്‍ സദസ്സില്‍ ചിരി പടര്‍ത്തി.
എന്നാല്‍ സംഭവത്തില്‍ അട്ടിമറി ശ്രമങ്ങളൊന്നുമില്ലെന്ന് യുഎന്‍ തന്നെ വ്യക്തമാക്കിയിരുന്നു. യുഎസ് പ്രസിഡന്റിന് മുന്‍പായി കടന്നുപോയ ആള്‍ അബദ്ധത്തില്‍ എസ്‌കലേറ്ററിന്റെ സുരക്ഷാസംവിധാനം പ്രവര്‍ത്തനക്ഷമമാക്കിയതാണെന്നും അതിനാലാണ് എസ്‌കലേറ്റര്‍ പെട്ടെന്ന് നിന്നുപോയതെന്നും യുഎന്‍ വക്താവ് ഫര്‍ഹാന്‍ അസിസ് ഹഖ് പറഞ്ഞു.\
Content Highlights: UN says Safety mechanism caused Trump escalator malfunction