ട്രക്ക് മറിഞ്ഞു; 'രക്ഷപ്പെട്ടത്' 250 ദശലക്ഷം തേനീച്ചകൾ!!! മുന്നറിയിപ്പ്

അമേരിക്കൻ സംസ്ഥാനമായ വാഷിംഗ്ടണിൽ മറിഞ്ഞ ട്രക്കിൽ നിന്ന് 250 ദശലക്ഷം തേനീച്ചകളാണ് പുറത്ത് കടന്നത്

dot image

വാഷിംഗ്ടൺ: ട്രക്ക് മറിഞ്ഞ് തേനീച്ചകൾ 'രക്ഷപ്പെട്ടു', അതും 250 ദശലക്ഷം തേനീച്ചകൾ!! വാർത്ത കേട്ട് വിശ്വസിക്കാൻ പ്രയാസം തോന്നുന്നുണ്ടോ? എന്നാൽ അവിശ്വസിക്കേണ്ട. യഥാർത്ഥ സംഭവമാണ് പറയുന്നത്. അമേരിക്കൻ സംസ്ഥാനമായ വാഷിംഗ്ടണിൽ മറിഞ്ഞ ട്രക്കിൽ നിന്ന് 250 ദശലക്ഷം തേനീച്ചകളാണ് പുറത്ത് കടന്നത്.

huge numbers of bees swarming around the overturned lorry
മറിഞ്ഞ ട്രക്കിൽ പറ്റിപ്പിടിച്ചിരിക്കുന്ന തേനീച്ചകൾ

അപകടത്തിന് പിന്നാലെ തേനീച്ചകളുടെ കുത്തിൽ നിന്ന് രക്ഷപ്പെടാൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അധികാരികൾ. വടക്കുപടിഞ്ഞാറൻ വാഷിംഗ്ടൺ സ്റ്റേറ്റിൽ ലിൻഡന് സമീപമുള്ള കനേഡിയൻ അതിർത്തിയോട് ചേർന്നാണ് അപകടം നടന്നതെന്നാണ് വിവരം.

ഏകദേശം 70,000 പൗണ്ട് (31,750 കിലോഗ്രാം) തേനീച്ചക്കൂടുകൾ കയറ്റിക്കൊണ്ട് വന്ന ട്രക്കാണ് മറിഞ്ഞത്. തേനീച്ചകളെ വീണ്ടെടുക്കുന്നതിനായുള്ള നടപടികൾ പൂർത്തിയാകുന്നതുവരെ അപകടം നടന്ന സ്ഥലം അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.

രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കാൻ തേനീച്ച കൃഷി നടത്തുന്ന നിരവധിപ്പേർ എത്തിയതായും അവർ കൂട്ടിച്ചേർത്തു. മറിഞ്ഞ ലോറിക്ക് ചുറ്റും ധാരാളം തേനീച്ചകൾ പാറിപ്പറക്കുന്നതായും വാഹനത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നതായും പൊലീസ് പങ്കുവെച്ച ദൃശ്യങ്ങളിൽ കാണാം.

Content Highlights: Warning after 250 million bees escape overturned truck in US

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us