ജനനായകൻ ബാലയ്യ പടത്തിന്റെ റീമേക്ക് ആണെന്ന് പറഞ്ഞവർ ഇനി എന്ത് ചെയ്യും!, അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് സംവിധായകൻ

ബാലയ്യ ചിത്രമായ ഭഗവന്ത് കേസരിയുടെ റീമേക്കാണ് ജനനായകന്‍ എന്നാണ് ശക്തമായ അഭ്യൂഹങ്ങളുണ്ടായിരുന്നത്

ജനനായകൻ ബാലയ്യ പടത്തിന്റെ റീമേക്ക് ആണെന്ന് പറഞ്ഞവർ ഇനി എന്ത് ചെയ്യും!, അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് സംവിധായകൻ
dot image

ജനസാഗരത്തെ സാക്ഷി നിര്‍ത്തി തന്റെ അവസാന ചിത്രമായ ജനനായകന്റെ ഓഡിയോ ലോഞ്ച് നടത്തിയിരിക്കുകയാണ് ദളപതി. പരിപാടിയില്‍ ചിത്രത്തിന്റെ സംവിധായകന്‍ ഒരു പ്രധാന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. പക്കാ സെലിബ്രേഷന്‍ വൈബില്‍ ജനനായകനില്‍ ഒരുക്കിയിരിക്കുന്ന ദളപതി കച്ചേരി എന്ന ഗാനം പുറത്തുവന്നതിന് പിന്നാലെ ബാലയ്യ ചിത്രമായ ഭഗവന്ത് കേസരിയുടെ റീമേക്കാണ് ചിത്രമെന്ന അഭ്യൂഹങ്ങള്‍ വന്നിരുന്നു.

എന്നാല്‍ ജനനായകന്‍ ഒരു റീമേക്ക് ചിത്രമാണെന്ന തരത്തില്‍ വന്ന എല്ലാ വാര്‍ത്തകളെയും സംവിധായകന്‍ എച്ച് വിനോദ് തള്ളിയിരിക്കുകയാണ്. നിങ്ങള്‍ കാണാന്‍ പോകുന്നത് നൂറു ശതമാനം ദളപതി ചിത്രമായിരിക്കും എന്നാണ് സംവിധായകന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഓഡിയോ ലോഞ്ചില്‍ വെച്ചാണ് അദ്ദേഹം ഔദ്യോഗികമായി വ്യക്തത വരുത്തിയിരിക്കുന്നത്.

'ചില ആളുകള്‍ പറയുന്നത് ഇതൊരു റീമേക്ക് ചിത്രമാണെന്നാണ്. ചിലര്‍ പറയുന്നത് ഭാഗികമായി റീമേക്കാണെന്നാണ്. ചിലര്‍ ചിന്തിക്കുന്നത് ഞങ്ങളോട് മത്സരിച്ച് ജയിക്കാമെന്നാണ്. എന്നാല്‍ ഞാന്‍ വ്യക്തമാക്കട്ടേ, ഇത് നൂറു ശതമാനവും ദളപതി ചിത്രമാണ്. ഉറപ്പായും ഇതൊരു കൊമേഴ്ഷ്യല്‍ ട്രീറ്റ് തന്നെയായിരിക്കും' - എച്ച് വിനോദ് വ്യക്തമാക്കി.

Jananayagan

അതേസമയം താന്‍ ഏറ്റവും പ്രാധാന്യം കല്‍പ്പിക്കുന്നത് ജനങ്ങള്‍ക്കാണെന്നും തനിക്കുവേണ്ടി തിയേറ്ററിലെത്തിയ ജനങ്ങള്‍ക്കായി അടുത്ത് 30 - 33 വര്‍ഷങ്ങള്‍ പ്രവര്‍ത്തിക്കാന്‍ താന്‍ ഒരുങ്ങി കഴിഞ്ഞുവെന്നും വിജയ് പറയുന്നു. ഈ വിജയ് ആരാധകര്‍ക്ക് വേണ്ടിയാണ് സിനിമയില്‍ നിന്നും പിന്‍വാങ്ങുന്നതെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

മലേഷ്യയില്‍ തടിച്ചൂകൂടിയ ആരാധകരെ കുറിച്ചും വിജയ് ചടങ്ങില്‍ വാചാലനായി. ശ്രീലങ്കയ്ക്ക് ശേഷം മലേഷ്യയിലാണ് തമിഴ് ജനസംഖ്യ ഏറ്റവും കൂടുതല്‍ ഉള്ളതെന്ന് പറഞ്ഞ വിജയ്, തന്റെ സുഹൃത്ത് അജിത്തിന്റെ ബില്ല എന്ന ചിത്രവും തന്റെ തന്നെ കാവലന്‍, കുരുവി എന്നീ ചിത്രങ്ങളും മലേഷ്യയിലാണ് ചിത്രീകരിച്ചതെന്നും ഓര്‍മിപ്പിച്ചു.

H Vinod

ചിത്രത്തില്‍ വിജയ്‌ക്കൊപ്പം സ്‌ക്രീന്‍ പങ്കിടുന്ന പൂജ ഹെഗ്ഡെ, ജനനായകന്‍ അദ്ദേഹത്തിന്റെ അവസാന ചിത്രമാവുന്നതിലുള്ള നിരാശയാണ് പങ്കുവച്ചത്. ബീസ്റ്റില്‍ അദ്ദേഹത്തിനൊപ്പം അഭിനയിച്ചത് മികച്ച അനുഭവമായിരുന്നെന്ന് പറഞ്ഞ പൂജ, ആളുകള്‍ അറബിക്കുത്ത് 2 എപ്പോഴാണെന്ന് ചോദിക്കാറുണ്ടെന്നും പറഞ്ഞു. വലിയ താരമായിട്ടും എളിമ സൂക്ഷിക്കുന്ന വിജയ്‌യെ പോലെയാകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും പൂജ പറഞ്ഞു.

വിജയ്‌ക്കൊപ്പം നില്‍ക്കുന്ന ഈ നിമിഷം തന്നെ സ്വപ്നതുല്യമായ അനുഭവമാണെന്നാണ് മലയാളത്തിന്റെ സ്വന്തം മമിത പറഞ്ഞത്. ഓഡിയോ ലോഞ്ചില്‍ വികാരഭരിതയായാണ് മമിത സംസാരിച്ചത്. തന്റെ സഹോദരന്‍ ഒരു വിജയ് ഫാനാണെന്നും വീട്ടില്‍ സംസാരിക്കുമ്പോള്‍ പോലും വിജയ് സിനിമകളുടെ റഫറന്‍സ് ഉണ്ടാകാറുണ്ടെന്നും മമിത ഓര്‍മിച്ചു. വിജയ് സാറിനെ മിസ് ചെയ്യുമെന്നും മമിത കൂട്ടിച്ചേര്‍ത്തു.

Bagavanth Kesari

അതേസമയം, ജനുവരി 9 ന് പൊങ്കല്‍ റീലിസായാണ് ജനനായകന്‍ തിയേറ്ററുകളിലെത്തുന്നത്. സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വിജയ്‌ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. തമിഴക വെട്രി കഴകം എന്ന പാര്‍ട്ടി സ്ഥാപിച്ചുകൊണ്ടാണ് വിജയ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചിരിക്കുന്നത്.

Content Highlights: Vijay's Jananayakan is not a remake film says director H Vinoth

dot image
To advertise here,contact us
dot image