'ജീവിതം വളരെ വിലപ്പെട്ടതാണ്'; രാജകുടുംബവുമായി അനുരഞ്ജനം ആഗ്രഹിക്കുന്നുവെന്ന് ഹാരി രാജകുമാരന്‍

'കുടുംബവുമായുളള പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. വളരെ വിലപ്പെട്ടതാണ് ഈ ജീവിതം'

dot image

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബവുമായി അനുരഞ്ജനം ആഗ്രഹിക്കുന്നുവെന്ന് ഹാരി രാജകുമാരന്‍. തന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കേസില്‍ പരാജയപ്പെട്ടതില്‍ അതിയായ വേദന തോന്നിയെന്നും ഹാരി പറഞ്ഞു. പിതാവ് ചാള്‍സ് മൂന്നാമന്‍ സുരക്ഷാ കാരണങ്ങളാല്‍ തന്നോട് സംസാരിക്കാറില്ലെന്നും അദ്ദേഹത്തിന് ഇനി എത്രകാലം ബാക്കിയുണ്ടെന്നറിയില്ല, കുടുംബവുമായി അനുരഞ്ജനത്തിന് താല്‍പ്പര്യമുണ്ടെന്നും ഹാരി പറഞ്ഞു.


'പുസ്തകം എഴുതിയതില്‍ തീര്‍ച്ചയായും എന്റെ കുടുംബത്തിലെ ചില അംഗങ്ങള്‍ക്ക് എന്നോട് ക്ഷമിക്കാനാകില്ല. ഒരിക്കലും അവര്‍ എന്നോട് ക്ഷമിക്കണമെന്നില്ല. എന്നാല്‍ എനിക്കെന്റെ കുടുംബത്തോട് സ്‌നേഹമാണ്. അവരുമായി വഴക്കിടുന്നതില്‍ അര്‍ത്ഥമില്ല. കുടുംബവുമായുളള പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. വളരെ വിലപ്പെട്ടതാണ് ഈ ജീവിതം. അനുരഞ്ജനം വേണമെന്നാണ് എന്റെ ആഗ്രഹം. അവരുടെ താല്‍പ്പര്യങ്ങള്‍ കൂടി ഈ വിഷയത്തില്‍ പരിഗണിക്കേണ്ടതുണ്ട്'-ഹാരി പറഞ്ഞു. ഭാര്യയും കുട്ടികളും യുകെയില്‍ സുരക്ഷിതരായിരിക്കില്ലെന്നും അവരെ തിരികെ കൊണ്ടുവരിക അസാധ്യമാണെന്നും ഹാരി കൂട്ടിച്ചേര്‍ത്തു.


2018-ലാണ് ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കിളും വിവാഹിതരായത്. 2020 ജനുവരിയില്‍ തങ്ങള്‍ കൊട്ടാരം വിടുകയാണെന്ന് ഇരുവരും പ്രഖ്യാപിച്ചു. രാജകൊട്ടാരവും ആ വേര്‍പിരിയല്‍ ഔദ്യോഗികമായി അംഗീകരിച്ചു. തന്റെ പിതാവും സഹോദരനും രാജകീയ ജീവിതത്തിന്റെ ഭ്രമത്തില്‍ അടിമപ്പെട്ടുവെന്നും അവര്‍ക്ക് സ്വകാര്യജീവിതം നഷ്ടമായെന്നുമാണ് ഹാരി അന്ന് പറഞ്ഞത്. താന്‍ കൊട്ടാരം വിടുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ നീ എഴുതുമ്പോള്‍ ഇതെല്ലാം പുസ്തകത്തില്‍ ഉള്‍പ്പെടുത്തുമോ എന്ന ആശങ്കയാണ് പിതാവ് പങ്കുവെച്ചതെന്നും മേഗന്‍ തന്റെ കുഞ്ഞിന് ജന്മം നല്‍കുന്നത് ചിന്തിക്കാന്‍ പോലും കഴിയാത്തവണ്ണം അന്ധരാണ് കൊട്ടാരത്തിലുളളവരെന്നും ഹാരി നേരത്തെ പറഞ്ഞിരുന്നു.

Content Highlights: Prince harry says he wants reconciliation with royal family

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us