എസ്‌ഐയെ കള്ളക്കേസില്‍ കുടുക്കി; സിഐയ്ക്ക് സസ്‌പെന്‍ഷന്‍

എസ്‌ഐയെ കഴിഞ്ഞദിവസം സര്‍വീസില്‍ തിരിച്ചെടുത്തു
എസ്‌ഐയെ കള്ളക്കേസില്‍ കുടുക്കി; സിഐയ്ക്ക് സസ്‌പെന്‍ഷന്‍

തൃശ്ശൂര്‍: എസ്‌ഐയെ കള്ളക്കേസില്‍ കുടുക്കിയ സിഐയ്ക്ക് സസ്‌പെന്‍ഷന്‍. നെടുപുഴ സിഐ ടിജി ദിലീപ് കുമാറിനെതിരെയാണ് നടപടി. എസ്‌ഐ ടിആര്‍ ആമോദിനെതിരെയാണ് കള്ളക്കേസെടുത്തത്. എസ്‌ഐയെ കഴിഞ്ഞദിവസം സര്‍വീസില്‍ തിരിച്ചെടുത്തു. പൊതുസ്ഥലത്ത് മദ്യപിച്ചെന്നായിരുന്നു കള്ളക്കേസ്.

കേസ് പിന്‍വലിക്കാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. തൃശ്ശൂര്‍ എസ്പിയാണ് അപേക്ഷ നല്‍കിയത്. കേസെടുത്ത അന്ന് തന്നെ നടത്തിയ പരിശോധനയില്‍ ആമോദ് മദ്യപിച്ചിരുന്നില്ലെന്ന് വ്യക്തമായിരുന്നു. കഴിഞ്ഞ ജൂലൈ 30നാണ് കേസിനാസ്പദമായ സംഭവം.

ആമോദ് പൊതുസ്ഥലത്ത് നിന്ന് മദ്യപിച്ചെന്നാരോപിച്ച് അബ്കാരി ആക്ട് പ്രകാരം സി ഐ ദിലീപ് കേസെടുക്കുകയായിരുന്നു. സിഐയുടെ റിപ്പോര്‍ട്ട് പ്രകാരം ആമോദിനെ 12 മണിക്കൂറിനുള്ളില്‍ തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com