പഠിച്ചില്ല, അമ്മ വഴക്ക് പറഞ്ഞു; തിരുവനന്തപുരത്ത് ടവറിൽ കയറി 14 കാരന്റെ ആത്മഹത്യാ ഭീഷണി

അമ്മ പഠിക്കാൻ ആവശ്യപ്പെട്ട് വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തിലാണ് പതിനാലുകാരൻ ആത്മഹത്യാ ഭീഷണി മുഴക്കിയത്.

dot image

തിരുവനന്തപുരം: അമ്മ വഴക്ക് പറഞ്ഞതിന്റെ പേരിൽ ടവറിൽ കയറി ആത്മഹത്യാ ഭീഷണി നടത്തി 14 വയസ്സുകാരൻ. പോത്തൻകോട് സ്വദേശിയായ വിദ്യാർഥിയാണ് വീടിനടുത്തുള്ള 220KV വൈദ്യുതി ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. അമ്മ പഠിക്കാൻ ആവശ്യപ്പെട്ട് വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തിലാണ് പതിനാലുകാരൻ ആത്മഹത്യാ ഭീഷണി മുഴക്കിയത്. വെഞ്ഞാറമൂട് നിന്നുള്ള ഫയർഫോഴ്സ് സംഘവും പോത്തൻകോട് പോലീസും സ്ഥലത്തെത്തി വിദ്യാർത്ഥിയെ താഴെയിറക്കി വീട്ടുകാരോടൊപ്പം വിട്ടയച്ചു.

dot image
To advertise here,contact us
dot image