കാനഡയില്‍ 23കാരനായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; മരണകാരണം ഹൃദയാഘാതമെന്ന് സൂചന

തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

കാനഡയില്‍ 23കാരനായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; മരണകാരണം ഹൃദയാഘാതമെന്ന് സൂചന
dot image

മോങ്ടണ്‍: കാനഡയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡില്‍ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

തൊടുപുഴ ഒളമറ്റം അഞ്ജനവേലില്‍ പീറ്ററിന്റെയും ബിന്ദുവിന്റെയും മകന്‍ വര്‍ക്കി(23) ആണ് മരിച്ചത്. ന്യൂ ബ്രണ്‍സ്‌വിക്കിലെ മോങ്ടണില്‍ വെച്ചാണ് മരണം. ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി സുഹൃത്തുക്കളോടൊപ്പം മോങ്ടണില്‍ എത്തിയതയായിരുന്നു വര്‍ക്കി.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക സൂചന. തൊടുപുഴ ഒളമറ്റം നെറ്റടിയില്‍ കുടുംബാംഗമാണ് മാതാവ് ബിന്ദു. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

Content Highlights: 23-year-old Malayali man found dead in Canada

dot image
To advertise here,contact us
dot image