ആറ്റുകാൽ ട്രസ്റ്റ് പ്രസിഡന്റായി വി ശോഭ; ക്ഷേത്ര ട്രസ്റ്റിന്റെ ചരിത്രത്തിലാദ്യമായി വനിതാ സാരഥ്യം

വി ശോഭയാണ് പുതിയ ഭരണസമിതി തിരഞ്ഞെടുപ്പിൽ ആദ്യ വനിത പ്രസിഡന്റായത്

dot image

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിൽ ഇത് ചരിത്ര തിരഞ്ഞെടുപ്പ്. ട്രസ്റ്റിന്റെ ചരിത്രത്തിലാദ്യമായി ഭരണ സമിതിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതാ സാന്നിധ്യം. വി ശോഭയാണ് പുതിയ ഭരണസമിതി തിരഞ്ഞെടുപ്പിൽ ആദ്യ വനിത പ്രസിഡന്റായത്. കഴിഞ്ഞ വർഷം ശോഭ വൈസ് പ്രസിഡൻ്റായിരുന്നു.

ട്രസ്റ്റിൻ്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത എന്ന ബഹുമതിയാണ് ഇതോടെ ശോഭ സ്വന്തമാക്കിയിരിക്കുന്നത്. വൈസ് പ്രസിഡന്റായി പി കെ കൃഷ്ണൻ നായരെയും സെക്രട്ടറിയായി കെ ശരത് കുമാറിനെയും ജോയിന്റ് സെക്രട്ടറിയായി അനുമോദ് എ എസിനെയും തിരഞ്ഞെടുത്തു.

ട്രഷറർ സ്ഥാനത്തേക്ക് എ ഗീതയാണ് തിരഞ്ഞെടുക്കപ്പെട്ടത്. മുൻ വർഷത്തെ ഭരണസമിതിയിൽ ചെയർമാൻ ആയിരുന്നു ഗീത. ട്രസ്റ്റിന്റെ ചരിത്രത്തിൽ ചെയർമാൻ സ്ഥാനത്തെത്തുന്ന ആദ്യ വനിതയായിരുന്നു ഗീത. പുതിയ ഭരണസമിതി ഈ മാസം 15ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

dot image
To advertise here,contact us
dot image