
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടുകൂടിയ മിതമായ/ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പടിഞ്ഞാറൻ, വടക്കു പടിഞ്ഞാറൻ മേഖലയിൽ കാറ്റും രണ്ടു ദിവസം ശക്തമായി തുടരും. കേരളതീരം മുതൽ തെക്കൻ ഗുജറാത്ത് തീരംവരെ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നതിനാലാണ് മഴ കടുക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസർകോട് ജില്ലകളില് വ്യാഴാഴ്ചയും കോഴിക്കോട്, വയനാട്, കണ്ണൂര്, കാസർകോട് ജില്ലകളില് വെള്ളിയാഴ്ചയും മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. ഇവിടെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണു സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാം.
ട്രാക്കില് വെള്ളം കയറി; ഗുരുവായൂരിലേക്കുള്ള ട്രെയിന് സര്വീസുകള് റദ്ദാക്കികനത്തമഴ തുടരുന്ന സാഹചര്യത്തിൽ ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു. ഒമ്പത് ഡാമുകളിൽ ചുവപ്പ് അലേർട്ട് നൽകി. മൂഴിയാർ (71.64 ശതമാനം), മാട്ടുപ്പെട്ടി (95.56), പൊന്മുടി (97.24), കല്ലാർകുട്ടി (98.48), ഇരട്ടയാർ (36.73), ലോവർപെരിയാർ (100), കുറ്റ്യാടി (97.76), ബാണാസുര സാഗർ (94.20) എന്നിവിടങ്ങളിലാണ് റെഡ് അലേർട്ടാണുള്ളത്. ജലനിരപ്പ് 91 ശതമാനത്തിലെത്തിയ ജലവിഭവ വകുപ്പിന് കീഴിലുള്ള മീങ്കര ഡാമും റെഡ് അലേർട്ടിലാണ്. ഇടുക്കി ഡാമിലെ ജലനിരപ്പ് 58 ശതമാനമായി ഉയർന്നു.