ദേശീയ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്; കേരള വനിതകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

കേരളത്തിന്റെ പുരുഷ ടീമും ചാമ്പ്യൻഷിപ്പിൽ ഇരട്ടജയം നേടി മുന്നേറി

dot image

പ്രഥമ അണ്ടർ-23 3X3 ദേശീയ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ കേരള വനിതകൾ ക്വാർട്ടറിൽ‌. ചാമ്പ്യൻഷിപ്പിന്റെ ആദ്യദിനം തന്നെയാണ് കേരള വനിതകള്‍ നേരിട്ട് ക്വാര്‍ട്ടർ ഫൈനലിലെത്തിയത്. രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടങ്ങിയ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യദിനത്തിലെ രണ്ട് മത്സരങ്ങളും ജയിച്ച് പൂള്‍ ‘എ’ ചാമ്പ്യന്‍മാരായാണ് കേരളത്തിന്റെ ക്വാര്‍ട്ടര്‍ പ്രവേശം.

ആദ്യ മത്സരത്തില്‍ ഗോവയെ 21-5ന് തകര്‍ത്താണ് കേരളം തുടങ്ങിയത്. തുടർന്ന് പഞ്ചാബിനെ 18-11ന് പരാജയപ്പെടുത്തി. ശനിയാഴ്ചയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍.

കേരളത്തിന്റെ പുരുഷ ടീമും ചാമ്പ്യൻഷിപ്പിൽ ഇരട്ടജയം നേടി മുന്നേറി. പൂള്‍ ‘ബി’യില്‍ നടന്ന മത്സരങ്ങളിൽ പോണ്ടിച്ചേരിയെ 19-12നും പഞ്ചാബിനെ 21-18നും വീഴ്ത്തി. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തില്‍ ആന്ധ്രയെ തോല്‍പിച്ചാല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി കേരള ടീമിന് നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യത നേടാം.

Content Highlights: National Basketball Championship; Kerala women enter quarterfinals

dot image
To advertise here,contact us
dot image