പരിക്കേറ്റ എതിരാളി പിന്മാറി, ജോക്കോവിച്ച് വിംബിൾഡൺ സെമിയിൽ

കഴിഞ്ഞ പ്രീ ക്വാർട്ടർ മത്സരത്തിൽ ആർതർ ഫിൽസിന് എതിരെ മാച്ച് പോയിന്റ് സമയത്താണ് ഓസ്ട്രേലിയൻ താരത്തിന് പരിക്കേറ്റത്

പരിക്കേറ്റ എതിരാളി പിന്മാറി, ജോക്കോവിച്ച് വിംബിൾഡൺ സെമിയിൽ
dot image

ലണ്ടൻ: വിംബിൾഡൺ സെമി ഫൈനലിലേക്ക് മുന്നേറി സെർബിയയുടെ നൊവാക്ക് ജോക്കോവിച്ച്. പതിമൂന്നാം തവണയാണ് ജോക്കോവിച്ച് വിംബിൾഡൺ സെമി ഫൈനലിലെത്തുന്നത്. ക്വാർട്ടർ ഫൈനലിൽ എതിരാളിയായിരുന്ന ഓസ്ട്രേലിയൻ താരം ഒമ്പതാം സീഡ് അലക്സ് ഡി മൈനർ പരിക്ക് കാരണം പിൻമാറിയതിനെ തുടർന്നാണ് ജോക്കോവിച്ച് സെമിഫൈനലിലേക്ക് നേരിട്ട് മാർച്ച് ചെയ്തത്.

കഴിഞ്ഞ പ്രീ ക്വാർട്ടർ മത്സരത്തിൽ ആർതർ ഫിൽസിന് എതിരെ മാച്ച് പോയിന്റ് സമയത്താണ് ഓസ്ട്രേലിയൻ താരത്തിന് പരിക്കേറ്റത്. തുടർന്ന് ഇന്ന് നടക്കേണ്ട ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇറ്റലിയുടെ ഇരുപത്തഞ്ചാം സീഡ് താരമായ ലോറൻസോ മുസെറ്റി, പതിമൂന്നാം സീഡ് താരമായ അമേരിക്കയുടെ ടെയ്ലർ ഫ്രിറ്റ്സ് എന്നിവർ തമ്മിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിലെ വിജയികളാവും സെമി ഫൈനലിൽ ജോക്കോവിച്ചിന്റെ എതിരാളി.

ചെസിൽ എതിരാളികളെ കറക്കി വീഴ്ത്താൻ അശ്വിൻ; ആശംസകളുമായി വിശ്വനാഥൻ ആനന്ദ്
dot image
To advertise here,contact us
dot image