

അടുത്ത മാസം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി-20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ടീമുകൾ. ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം തന്നെ പുറത്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ് താരങ്ങൾ. ഓപ്പണിങ്ങിൽ ഇറങ്ങുന്ന സഞ്ജു സാംസൺ- അഭിഷേക് ശർമ കൂട്ടുക്കെട്ടാണ് ബാറ്റിങ്ങിൽ ഇന്ത്യയുടെ പ്രധാന കരുത്ത്.
എന്നാൽ ഏഷ്യൻ സാഹചര്യങ്ങളിൽ നടക്കുന്ന ടൂർണമെന്റ് ആയതിനാൽ സ്പിന്നർമാർക്ക് പ്രധാനപ്പെട്ട റോളുണ്ടാകുമെന്നും വരുൺ ചക്രവർത്തിയായിരിക്കും പ്രധാന താരമെന്നും പറയുകയാണ് ഇന്ത്യൻ മുൻ നായകൻ സൗരവ് ഗാംഗുലി.
ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയാണ് എന്റെ ഫേവറേറ്റ് ടീം. വരുൺ ചക്രവർത്തി ഫോമിലും പൂർണ്ണ ഫിറ്റ്‌നസിലുമാണെങ്കിൽ ഇന്ത്യക്കത് വലിയ നേട്ടമായിരിക്കും,' ഗാംഗുലി പറഞ്ഞു.
നിലവിലെ ഒന്നാം നമ്പർ ടി20 ബൗളറാണ് വരുൺ ചക്രവർത്തി. ഇന്ത്യയുടെ മറ്റ് സ്പിന്നർമാരും മികച്ച പ്രകടനം നടത്താൻ പ്രാപ്തിയുള്ളവരാണ്. കുൽദീപ് യാദവ്, അക്ഷർ പട്ടേൽ എന്നിവരും മാച്ച് വിന്നർമാരായ സ്പിന്നർമാരാണ്.
Content Highlights- Ganguly says varun chakravarthy is key for india in t20 wc