

ഷാര്‍ജയില്‍ കെട്ടിട വാടകയില്‍ വൻ വര്‍ദ്ധന. മലയാളികൾ കൂടുതലായി തമസിക്കുന്ന മേഖലകളിലാണ് വാടക വർദ്ധിച്ചത്. 25 ശതമാനം വരെ വാടക ഉയര്‍ന്നതായി റിപ്പോർട്ട്. അതേ സമയം കാര്യമായ വര്‍ദ്ധനവ് ഇല്ലാത്ത നിരവധി സ്ഥലങ്ങളും എമിറേറ്റിലുണ്ട്. ദുബായില്‍ ജോലിചെയ്യുവരടക്കം താമസത്തിനായി ആശ്രയിക്കുന്നത് ഷാര്‍ജ എമിറേറ്റിനെയാണ്. എന്നാല്‍ 2026 ലേക്ക് കടന്നപ്പോൾ ഷാർജയിലെ വിവിധ മേഖലകളിൽ കെട്ടിട വാടക ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.
വിവിധ താമസ മേഖലകളില്‍ 5 മുതല്‍ 25 ശതമാനം വരെ വാടക ഉയര്‍ന്നതായി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കി. കെട്ടിടം സ്ഥിതി ചെയ്യുന്ന പ്രദേശം, പാര്‍ക്കിങ് സൗകര്യം, വാഹന ഗതാഗത സൗകര്യങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് കെട്ടിട ഉടമകള്‍ വാടക പുതിക്കിയത്. മലയാളികള്‍ ഏറ്റവും കൂടുതലായി താമസിക്കുന്ന മുവൈല മേഖലയിലാണ് ഏറ്റവും കൂടുതല്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. 25 ശതമാനം വാടകയാണ് ഇവിടെ വർദ്ധിച്ചത്. അല്‍ ഖാന്‍, അല്‍ താവൂന്‍, അല്‍ മജാസ്, അല്‍ നഹ്ദ എന്നീ മേഖലകളിലും വാടക വർദ്ധിച്ചതായി റിപ്പോർട്ടുണ്ട്.അതേ സമയം അല്‍ നബ, അല്‍ ബുതീന, അല്‍ മുറൈജ, അബു ഷഗാര്‍, അല്‍ ജുബൈല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ചെറിയ വര്‍ദ്ധനവ് മാത്രമാണ് ഉണ്ടായിട്ടുളളത്. 5% താഴെയാണ് ഇവിടെ വാടകയിൽ വന്ന മാറ്റം.
വാടകയിലെ വര്‍ദ്ധനവ് കുടുംബ ബജറ്റിനെ ബാധിക്കുമെന്നാണ് പ്രവാസികളുടെ ആശങ്ക. അതേ സമയം കൂടുതല്‍ കെട്ടിടങ്ങള്‍ വരുന്നതോടെ വരും നാളുകളില്‍ വാടകയില്‍ വലിയ വര്‍ദ്ധന ഉണ്ടാകാന്‍ സാധ്യതയില്ലെന്നും ചില റിയല്‍ എസ്‌റ്റേറ്റ് വ്യാപാരികള്‍ പറയുന്നു.
Content Highlights: Building rents in Sharjah have increased by up to 25 percent, leaving expatriate Malayalis disappointed amid rising living costs.