ഹാട്രിക് എസെ! നോര്‍ത്ത് ലണ്ടന്‍ ഡെര്‍ബിയില്‍ ടോട്ടനത്തെ തകര്‍ത്തെറിഞ്ഞ് ആഴ്‌സണല്‍

റിച്ചാര്‍ലിസണ്‍ ടോട്ടനത്തിന്റെ ആശ്വാസഗോള്‍ കണ്ടെത്തി

ഹാട്രിക് എസെ! നോര്‍ത്ത് ലണ്ടന്‍ ഡെര്‍ബിയില്‍ ടോട്ടനത്തെ തകര്‍ത്തെറിഞ്ഞ് ആഴ്‌സണല്‍
dot image

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ വിജയവുമായി ആഴ്‌സണല്‍. ആവേശകരമായ നോര്‍ത്ത് ലണ്ടന്‍ ഡെര്‍ബിയില്‍ ടോട്ടനം ഹോട്‌സ്പറിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഗണ്ണേഴ്‌സ് പരാജയപ്പെടുത്തിയത്. ആഴ്‌സണലിന് വേണ്ടി എബെരെചി എസെ ഹാട്രിക് നേടി തിളങ്ങി. ലിയാന്‍ഡ്രോ ട്രൊസാര്‍ഡും ഗണ്ണേഴ്‌സിന് വേണ്ടി വലകുലുക്കിയപ്പോള്‍ റിച്ചാര്‍ലിസണ്‍ ടോട്ടനത്തിന്റെ ആശ്വാസഗോള്‍ കണ്ടെത്തി.

എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യമാണ് ഗണ്ണേഴ്‌സ് പുലര്‍ത്തിയത്. മത്സരത്തിന്റെ 36-ാം മിനിറ്റില്‍ ലിയാന്‍ഡ്രോ ട്രൊസാര്‍ഡിന്റെ തകര്‍പ്പന്‍ ഗോളാണ് ആതിഥേയരെ മുന്നിലെത്തിച്ചത്. 41, 46, 76 മിനിറ്റുകളില്‍ എസെ തന്റെ ഹാട്രിക് പൂര്‍ത്തിയാക്കി.

55-ാം മിനിറ്റില്‍ റിച്ചാര്‍ലിസന്റെ തകര്‍പ്പന്‍ ഗോളില്‍ ടോട്ടനം തിരിച്ചടിച്ചെങ്കിലും അത് ആശ്വാസഗോള്‍ മാത്രമായി മാറി. 12 മത്സരങ്ങളില്‍ ഒന്‍പത് വിജയവും 29 പോയിന്റുമായി ലീഗില്‍ ഒന്നാമത് തുടരുകയാണ് ആഴ്‌സണല്‍. 18 പോയിന്റുള്ള ടോട്ടനം നിലവില്‍ ഒന്‍പതാമതാണ്.

Content Highlights: Premier League: Eberechi Eze hat-trick leads Arsenal past Tottenham in north London derby

dot image
To advertise here,contact us
dot image