

തങ്ങളുടെ ഹോം സ്‌റ്റേഡിയമായ ക്യാംപ് നൗവിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കി എഫ്‌സി ബാഴ്‌സലോണ. അറ്റകുറ്റപണികള്‍ക്ക് ശേഷം തുറന്നുകൊടുത്ത സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ലാ ലിഗ മത്സരത്തില്‍ ബാഴ്‌സ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. അത്‌ലറ്റിക് ബില്‍ബാവോയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ പകപക്ഷീയമായ നാല് ഗോളുകളുടെ വിജയമാണ് ബാഴ്‌സ സ്വന്തമാക്കിയത്.
ബാഴ്‌സലോണയ്ക്ക് വേണ്ടി ഫെറാന്‍ ടോറസ് ഇരട്ടഗോളുകള്‍ നേടി തിളങ്ങി. മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയാണ് ബാഴ്‌സയെ മുന്നിലെത്തിച്ചത്. 48-ാം മിനിറ്റില്‍ ഫെര്‍മിന്‍ ലോപസ് കൂടി അക്കൗണ്ട് തുറന്നു.
മത്സരത്തില്‍ വിജയം സ്വന്തമാക്കിയതോടെ റയല്‍ മാഡ്രിഡിനെ പിന്തള്ളി ലീഗില്‍ ഒന്നാമതെത്താനും ബാഴ്‌സലോണയ്ക്ക് സാധിച്ചു. 13 മത്സരങ്ങളില്‍ 10 വിജയവും 31 പോയിന്റുമാണ് ബാഴ്‌സയുടെ സമ്പാദ്യം.
Content Highlights: Barcelona beats Athletic Club in Camp Nou’s reopening on Matchday 13 of LaLiga