രണ്ട് ഗോളും മൂന്ന് അസിസ്റ്റുമായി ഒലിസെയുടെ നിറഞ്ഞാട്ടം; ബയേണിന് തകര്‍പ്പന്‍ കംബാക്ക്‌

മത്സരത്തിൽ മൈക്കൽ‌ ഒലിസെ ബയേണിന് വേണ്ടി മിന്നും പ്രകടനം പുറത്തെടുത്തു

രണ്ട് ഗോളും മൂന്ന് അസിസ്റ്റുമായി ഒലിസെയുടെ നിറഞ്ഞാട്ടം; ബയേണിന് തകര്‍പ്പന്‍ കംബാക്ക്‌
dot image

ബുന്ദസ് ലീഗയിൽ തകർപ്പൻ തിരിച്ചുവരവുമായി ബയേൺ മ്യൂണിക്ക്. ഫ്രയ്ബർഗിനെതിരെ നടന്ന മത്സരത്തിൽ രണ്ടിനെതിരെ ആറ് ​ഗോളുകളുടെ വമ്പൻ വിജയമാണ് ബയേൺ സ്വന്തമാക്കിയത്. ഇതോടെ കഴിഞ്ഞ മത്സരത്തിൽ വഴങ്ങിയ സമനിലയിൽ നിന്നു വിജയവഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ് ബയേൺ മ്യൂണിക്.

ആദ്യത്തെ 17 മിനിറ്റിൽ രണ്ട് ഗോളിന് പിറകിൽ നിന്നതിന് ശേഷമാണ് ബയേൺ വമ്പൻ തിരിച്ചുവരവ് നടത്തി വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ മൈക്കൽ‌ ഒലിസെ ബയേണിന് വേണ്ടി മിന്നും പ്രകടനം പുറത്തെടുത്തു. താരം രണ്ട് ​ഗോളും മൂന്ന് അസിസ്റ്റും സ്വന്തമാക്കി കളംനിറഞ്ഞുകളിച്ചു. ഒലിസെയ്ക്ക് പുറമെ ലെനാര്‍ട്ട് കാള്‍, ദയോട്ട് ഉപമെകാനോ, ഹാരി കെയ്ന്‍, നിക്കോളാസ് ജാക്‌സണ്‍ എന്നിവരും ബയേണിന് വേണ്ടി വലകുലുക്കി. ഫ്രെയ്ബര്‍ഗിന് വേണ്ടി യൂട്ടോ സുസുകി, ജൊഹാന്‍ മന്‍സാംബി എന്നിവര്‍ ഗോളുകള്‍ കണ്ടെത്തി.

Content Highlights: Michael Olise leads Bayern Munich six-goal comeback to crush Freiburg

dot image
To advertise here,contact us
dot image