
ബാഴ്‌സലോണയുമായി പുതിയ വാർഷിക കാരാറിൽ ഒപ്പുവെച്ച് ലാമിൻ യമാൽ. പുതിയ കരാർ പ്രകാരം 2031 വരെ അദ്ദേഹം ക്ലബ്ബിൽ തുടരും. കരാർ വിപുലീകരിച്ചതായി ക്ലബ് തന്നെയാണ് സോഷ്യൽ മീഡിയയിൽ അറിയിച്ചത്. 2026 വരെയായിരുന്നു ക്ലബിൽ യമാലിന്റെ നിലവിലെ കരാർ. കൗമാര താരത്തിനായി നിരവധി ക്ലബുകൾ വലവീശി തുടങ്ങിയതോടെയാണ് സ്പാനിഷ് വമ്പന്മാർ ഇത്തരത്തിൽ ഒരു നീക്കം നടത്തിയത്.
🚨💙❤️ Official, confirmed. Lamine Yamal signs new contract at Barcelona until June 2031. pic.twitter.com/5v70xPr2Mp
— Fabrizio Romano (@FabrizioRomano) May 27, 2025
2024-25 സീസണിൽ മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്. ലാ ലിഗ, കോപ്പ ഡെൽ റേ, സ്പാനിഷ് സൂപ്പർ കപ്പ് എന്നിവ ക്ലബിന് നേടിക്കൊടുത്തു. ചാമ്പ്യൻസ് ലീഗിൽ സെമി ഫൈനൽ വരെ എത്തിച്ചു. 55 മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ നേടുകയും 25 അസിസ്റ്റുകളും നൽകി. ഇപ്രാവശ്യത്തെ ബാലൻഡിയോർ സാധ്യത പട്ടികയിലും താരം മുന്നിലുണ്ട്.
Content Highlights: Barcelona’s Lamine Yamal signs new six-year contract