
51 വര്‍ഷങ്ങള്‍ നീണ്ട കിരീടവരള്‍ച്ചയ്ക്ക് വിരാമമിട്ട് ബൊളോഞ്ഞ എഫ്‌സി. എസി മിലാനെ പരാജയപ്പെടുത്തി ഇറ്റാലിയന്‍ കപ്പില്‍ മുത്തമിട്ടിരിക്കുകയാണ് ബൊളോഞ്ഞ എഫ്‌സി. 1974 ന് ശേഷം അവര്‍ നേടുന്ന ആദ്യത്തെ പ്രധാന കിരീടമാണിത്.
A night that will stay with us FOREVER ❤️💙❤️💙❤️💙❤️💙#SiMuoveLaCittà #WeAreOne https://t.co/eeTKVAPy19
— Bologna FC 1909 (@BolognaFC1909en) May 14, 2025
സ്റ്റാഡിയോ ഒളിംപിക്കോയില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബൊളോഞ്ഞ വിജയം സ്വന്തമാക്കിയത്. 53-ാം മിനിറ്റില്‍ ഡാന്‍ എന്‍ഡോയെയാണ് ബൊളോഞ്ഞയുടെ വിജയഗോള്‍ നേടിയത്. മറുവശത്ത് മോശം പ്രകടനം കാഴ്ച വെച്ച എസി മിലാന് ഒരു ഗോള്‍ തിരിച്ചടിക്കാന്‍ കഴിഞ്ഞില്ല.
കോപ്പ ഇറ്റാലിയ നേട്ടം ബൊളോഞ്ഞ എഫ്‌സിയുടെ പരിശീലകന്‍ വിന്‍സെന്‍സോ ഇറ്റാലിയാനോക്കും നിര്‍ണായകമായി. ഫിയോറന്റീനയ്ക്കൊപ്പം മൂന്ന് ഫൈനലുകളില്‍ പരാജയപ്പെട്ട ഇറ്റാലിയാനോ ബൊളോഞ്ഞയ്‌ക്കൊപ്പമാണ് ഒടുവില്‍ ഒരു കിരീടം സ്വന്തമാക്കുന്നത്.
Content Highlights: Bologna beats AC Milan to win Coppa Italia, ends 51-year trophy drought