ടോട്ടൻഹാമിന്റെ 18 കാരൻ ഞെട്ടിച്ചു; ആഴ്‌സണലിന് പിന്നാലെ ലിവർപൂളും ഇംഗ്ലീഷ് ലീഗ് കപ്പ് സെമിയിൽ തോറ്റു

ആദ്യ പാദ സെമിയിൽ ന്യൂകാസിൽ ആഴ്‌സണലിനെ തോൽപ്പിച്ചപ്പോൾ ടോട്ടൻഹാം ലിവർപൂളിനെ തോൽപ്പിച്ചു

ടോട്ടൻഹാമിന്റെ 18 കാരൻ ഞെട്ടിച്ചു; ആഴ്‌സണലിന് പിന്നാലെ ലിവർപൂളും ഇംഗ്ലീഷ് ലീഗ് കപ്പ് സെമിയിൽ തോറ്റു
dot image

ഇഗ്ലീഷ് ലീഗ് കപ്പ് സെമിഫൈനൽ ആദ്യപാദത്തിൽ ലിവർപൂളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ടോട്ടൻഹാം. കളിയുടെ നിശ്ചിത സമയം തീരാൻ നാല് മിനിറ്റുള്ളപ്പോയായിരുന്നു ഗോൾ. ലൂക്കാസ് ബെർഗ്വാളാണ് ടോട്ടൻഹാമിന്റെ വിജയഗോൾ നേടിയത്.

18കാരനായ ബെർഗ്വാൾ ടോട്ടൻഹാമിനായി നേടുന്ന ആദ്യ ഗോളാണിത്. രണ്ടാം പാദം ഫെബ്രുവരി ആറിന് ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിൽ നടക്കും. കഴിഞ്ഞ ദിവസം മറ്റൊരു സെമിയിൽ ന്യൂകാസിൽ ആഴ്സനലിനെ 2-0ത്തിന് തോൽപിച്ചിരുന്നു.

ന്യൂ കാസിലിന് വേണ്ടി അലക്സാണ്ടർ ഇസക്ക്, ആൻറണി ഗോർഡൻ എന്നിവരാണ് ഗോൾ നേടിയത്. 37-ാം മിനിറ്റിലായിരുന്നു ഇസക്കിന്റെ ഗോൾ. ഫെബ്രുവരി ആറാം തിയതി തന്നെയാണ് ഇരുവരും തമ്മിലുള്ള രണ്ടാം പാദ മത്സരം.

Content Highlights: Tottenham 1-0 Liverpool

dot image
To advertise here,contact us
dot image