സൂപ്പർ ലീഗ് കേരള; കണ്ണൂര്‍ വാരിയേഴ്‌സിനെതിരെ സമനില പിടിച്ച് എഫ്‍സി കൊച്ചി

നടൻ പൃഥ്വിരാജിന്റെ കൊച്ചി ഫോഴ്‌സാ എഫ്‍സിയും ആസിഫലിയുടെ കണ്ണൂര്‍ വാരിയേഴ്‌സും നടന്ന സൂപ്പർ ലീഗ് കേരള മൽസരം സമനിലയിൽ

സൂപ്പർ ലീഗ് കേരള; കണ്ണൂര്‍ വാരിയേഴ്‌സിനെതിരെ സമനില പിടിച്ച് എഫ്‍സി കൊച്ചി
dot image

കോഴിക്കോട്: നടൻ പൃഥ്വിരാജിന്റെ കൊച്ചി ഫോഴ്‌സാ എഫ്‍സിയും ആസിഫലിയുടെ കണ്ണൂര്‍ വാരിയേഴ്‌സും തമ്മില്‍ നടന്ന സൂപ്പർ ലീഗ് കേരള മൽസരം സമനിലയിൽ. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ആദ്യ പകുതിയില്‍ കണ്ണൂര്‍ വാരിയേഴ്‌സാണ് മുന്നിലെത്തിയത്. രണ്ടാം പകുതിയില്‍ കോച്ചി ഫോഴ്‌സാ തിരിച്ചടിച്ചതോടെ കളി സമനിലയിലവസാനിച്ചു.

18-ാം മിനിറ്റില്‍ കണ്ണൂരിനുവേണ്ടി സ്‌പെയിനിന്റെ മുന്നേറ്റതാരം ഫ്രാന്‍സിസ്‌കോ ഡേവിഡ് ഗ്രാന്‍ഡെ സെറാനോ ഗോള്‍ നേടി. എന്നാല്‍ 77-ാം മിനിറ്റില്‍ ഫോഴ്‌സാ കൊച്ചി സ്‌ട്രൈക്കര്‍ ബസന്ദ സിങ്ങിലൂടെ കൊച്ചി തുല്യത പാലിച്ചു. പയ്യനാട് വെച്ച് നടന്ന ആദ്യ കളിയില്‍ തൃശ്ശൂര്‍ മാജിക് എഫ്‍സിയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കണ്ണൂര്‍ വാരിയേഴ്‌സ് കൊച്ചിക്കെതിരേ ഇറങ്ങിയത്. കോച്ചി ഫോഴ്‌സയാവട്ടെ, കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ മലപ്പുറം എഫ്‍സിയോട് രണ്ടുഗോളിന് പരാജയപ്പെട്ടിരുന്നു. സൂപ്പർ ലീഗിലെ ഇന്നത്തെ മത്സരത്തിൽ മലപ്പുറം എഫ്‌സി കാലിക്കറ്റ് എഫ്‌സിയെ നേരിടും. മലപ്പുറം പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം.

dot image
To advertise here,contact us
dot image