ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ്; ഐവറി കോസ്റ്റിന് വിജയത്തുടക്കം

മത്സരം തുടങ്ങിയതും ഐവറി കോസ്റ്റിനായി സെക്കോ ഫൊഫാന ആദ്യ ഗോളടിച്ചു.

ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ്; ഐവറി കോസ്റ്റിന് വിജയത്തുടക്കം
dot image

എബിംപെ: ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ ആതിഥേയരായ ഐവറി കോസ്റ്റിന് വിജയത്തുടക്കം. ഉദ്ഘാടന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഐവറി കോസ്റ്റ് ഗിനി ബിസൗവിനെ തോൽപ്പിച്ചു. മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ ടൂർണമെന്റിലെ ആദ്യ ഗോൾ പിറന്നു. 58-ാം മിനിറ്റിലെ ഗോളിലൂടെ ആധികാരിക വിജയം സ്വന്തമാക്കാനും ഐവറി കോസ്റ്റിന് കഴിഞ്ഞു.

മത്സരം തുടങ്ങിയതും ഐവറി കോസ്റ്റിനായി സെക്കോ ഫൊഫാന ആദ്യ ഗോളടിച്ചു. പിന്നാലെ ആദ്യ പകുതി ഐവറി കോസ്റ്റിന്റെ നിയന്ത്രണത്തിലായി. 58-ാം മിനിറ്റിൽ ജീൻ-ഫിലിപ്പ് ക്രാസോയും വലചലിപ്പിച്ചതോടെ ഐവറി കോസ്റ്റ് ലീഡ് ഇരട്ടിയാക്കി. മത്സരത്തിലേക്ക് തിരിച്ചുവരാൻ ഗിനി ബിസൗവിന് കഴിയാതിരുന്നതോടെ ഐവറി കോസ്റ്റ് വിജയമാഘോഷിച്ചു.

ധ്രുവ് ജുറേൽ ഒരിക്കൽ അവസാനിപ്പിക്കാൻ തീരുമാനിച്ച ക്രിക്കറ്റ് കരിയർ; ഇന്ന് ഇന്ത്യൻ ടീമിലേക്ക്

തുടർച്ചായ 13-ാം തവണയും ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ പരാജയമറിയാതെ തുടക്കം കുറിക്കാൻ ഐവറി കോസ്റ്റിന് കഴിഞ്ഞു. അതിൽ എട്ട് ജയവും അഞ്ച് സമനിലയമുണ്ട്. 1996ലാണ് ഐവറി കോസ്റ്റ് അവസാനമായി ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് തോൽവിയോടെ തുടങ്ങിയത്.

dot image
To advertise here,contact us
dot image