

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്‍ വിജയ്യും പാര്‍ട്ടിയായ തമിഴക വെട്രി കഴകവും (ടിവികെ) തകര്‍പ്പന്‍ മുന്നേറ്റം നടത്തുന്നതിനിടെ ആശംസകളുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി.
തിരഞ്ഞെടുപ്പില്‍ 108 സീറ്റോളം നേടിയാണ് പരമ്പരാഗത ദ്രാവിഡ പാർട്ടികളെ ടി വി കെ കശക്കിയെറിഞ്ഞത്. വിജയ് തന്നെ അടുത്ത മുഖ്യമന്ത്രിയാകുമെന്നാണ് കരുതപ്പെടുന്നത്.
വിജയ്ക്കൊപ്പം നില്‍ക്കുന്ന പഴയ ചിത്രം പങ്കുവെച്ച താരം 'അണ്ണാ' എന്നാണ് ചിത്രത്തിന് വരുൺ അടിക്കുറിപ്പ് നല്‍കിയത്. താന്‍ വിജയ്യുടെയും രജനികാന്തിന്റെയും വലിയ ആരാധകനാണെന്ന് വരുണ്‍ ചക്രവര്‍ത്തി നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
അതേ സമയം ഫോം ഔട്ടിൽ നിന്നും ഗംഭീര തിരിച്ചുവരവാണ് ക്രിക്കറ്റിൽ വരുൺ നടത്തിയത്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള കെകെആറിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരം മത്സരത്തിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് വിക്കറ്റുകളാണ് വരുണ്‍ ഈ മത്സരത്തില്‍ വീഴ്ത്തിയത്.
സീസണിന്റെ തുടക്കത്തില്‍ തിരിച്ചടികള്‍ നേരിട്ട വരുണ്‍ ഇപ്പോള്‍ തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തുന്നത്. ആദ്യ മൂന്ന് മത്സരങ്ങളില്‍ വിക്കറ്റൊന്നും നേടാനാകാതിരുന്ന താരം, തൊട്ടടുത്ത നാല് മത്സരങ്ങളില്‍ നിന്ന് 10 വിക്കറ്റുകള്‍ വീഴ്ത്തിക്കഴിഞ്ഞു.
content highlights: varun chakravarthy wishes actor vijay tvk election victory 2026