ആ മമ്മൂട്ടി സിനിമയിൽ മഞ്ജു വാര്യർ ആയിരുന്നു ആദ്യം നായിക, അവർ പിന്മാറിയതിന്റെ കാരണമിതാണ്: രാജീവ് മേനോൻ

ഐശ്വര്യ റായ് അവതരിപ്പിച്ച കഥാപാത്രത്തിനായി താന്‍ ആദ്യം ചിന്തിച്ചിരുന്നത് സൗന്ദര്യയെയാണെന്നും അദ്ദേഹം പറയുന്നു

ആ മമ്മൂട്ടി സിനിമയിൽ മഞ്ജു വാര്യർ ആയിരുന്നു ആദ്യം നായിക, അവർ പിന്മാറിയതിന്റെ കാരണമിതാണ്: രാജീവ് മേനോൻ
dot image

മമ്മൂട്ടി, തബു, ഐശ്വര്യ റായ്, അജിത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജീവ് മേനോൻ ഒരുക്കിയ സിനിമയാണ് കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ. ഒരു റൊമാന്റിക് ഡ്രാമ മൂഡിൽ ഒരുങ്ങിയ സിനിമ മികച്ച വിജയമാണ് സ്വന്തമാക്കിയത്. ഇന്നും നിറയെ ആരാധകരാണ് സിനിമയ്ക്കുള്ളത്. ചിത്രത്തിൽ തബുവിന് പകരം ആദ്യം കാസ്റ്റ് ചെയ്തത് മഞ്ജു വാര്യരെ ആണെന്ന് മനസുതുറക്കുകയാണ് രാജീവ് മേനോൻ.

'കാസ്റ്റിങ്ങിന്റെ കാര്യത്തില്‍ ഞാന്‍ കുറച്ചധികം ശ്രദ്ധിക്കാറുണ്ട്. കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന സിനിമയുടെ കാര്യത്തിലും അത് തന്നെയായിരുന്നു. അതിലെ ഒരു കഥാപാത്രത്തിനായി ആരെ കാസ്റ്റ് ചെയ്യണമെന്ന് ഒരുപാട് ആലോചിച്ചു. വളരെ ബോള്‍ഡായ, ശക്തമായ സ്ത്രീകഥാപാത്രം വേണമെന്നുണ്ടായിരുന്നു. ആ സമയത്ത് ഞാന്‍ മഞ്ജു വാര്യരുടെ സിനിമകള്‍ ധാരാളമായി കാണുമായിരുന്നു. അവരോട് കഥ പറഞ്ഞു. മഞ്ജുവിന് കഥ ഒരുപാട് ഇഷ്ടമായി. പക്ഷെ അവര്‍ കല്യാണം കഴിക്കാന്‍ പോകുന്ന സമയമായിരുന്നു. വിവാഹത്തിന് ശേഷം അഭിനയിക്കില്ലെന്നും മഞ്ജു പറഞ്ഞു. പിന്നീട് ആ കഥാപാത്രം തബുവിലേക്ക് എത്തി. ഒരുപാട് ലെയറുകളുള്ള കഥാപാത്രം തബു ഗംഭീരമാക്കി', രാജീവ് മേനോന്റെ വാക്കുകൾ.

ഐശ്വര്യ റായ് അവതരിപ്പിച്ച കഥാപാത്രത്തിനായി താന്‍ ആദ്യം ചിന്തിച്ചിരുന്നത് സൗന്ദര്യയെയാണെന്നും അദ്ദേഹം പറയുന്നു. പിന്നീട് ഭാര്യ ലതയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് താന്‍ ഐശ്വര്യ സമീപിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ചിത്രത്തിലെ മമ്മൂട്ടി-ഐശ്വര്യ റായ് രംഗങ്ങള്‍ ഇന്ന് ഐക്കോണിക് ആണ്. പേട്രിയറ്റ് ആണ് അവസാനമായി പുറത്തുവന്ന രാജീവ് മേനോൻ ചിത്രം. ചിത്രത്തിന്റെ പ്രമേയത്തിനും മേക്കിങ്ങിനും പ്രകടനത്തിനുമെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബോക്സ് ഓഫീസില്‍ ചിത്രം കുതിപ്പ് തുടരുകയാണ്. സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതിനകം നേടിയിരിക്കുന്ന ഗ്രോസ് 50.23 കോടിയാണ്. ഇതില്‍ ഇന്ത്യയില്‍ നിന്ന് ലഭിച്ചതിനേക്കാള്‍ കളക്ഷന്‍ വന്നിരിക്കുന്നത് വിദേശ മാര്‍ക്കറ്റുകളില്‍ നിന്നാണ്. ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്ന നെറ്റ് കളക്ഷന്‍ 16.15 കോടിയും ഗ്രോസ് 18.73 കോടിയുമാണ്.

Content Highlights: Rajeev menon talks about manju warrier's role in mammootty film kandukondain kandukondain

dot image
To advertise here,contact us
dot image