'എതിരാളികൾ ഹാർദിക്കിനായി കൃത്യമായ പ്ലാനുകൾ തയ്യാറാക്കിയിട്ടുണ്ട്'; മുന്നറിയിപ്പുമായി സബ കരീം

ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസ് വീണ്ടും അങ്കത്തിനിറങ്ങുമ്പോൾ തങ്ങളുടെ പ്ലാനുകൾ മാറ്റിയില്ലെങ്കിൽ വാംഖഡെയിലേത് പോലെ ചെപ്പോക്കിലും ഡിക്കിനും സംഘത്തിനും കാലിടറുമെന്നത് ഉറപ്പാണ്

'എതിരാളികൾ ഹാർദിക്കിനായി കൃത്യമായ പ്ലാനുകൾ തയ്യാറാക്കിയിട്ടുണ്ട്'; മുന്നറിയിപ്പുമായി സബ കരീം
dot image

ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ ബാറ്റിംഗിലും ക്യാപ്റ്റൻസിയിലും ഒരുപോലെ അടിപതറുന്ന മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ മുൻ താരം സബ കരീം. എതിർ ടീമുകളിലെ കളിക്കാർ ഹാർദിക്കിന്റെ ദൗർബല്യങ്ങൾ മനസ്സിലാക്കി കൃത്യമായ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്നും പഴയതുപോലെ 'സ്ലോട്ടിൽ' പന്തുകൾ ലഭിക്കുമെന്ന് താരം പ്രതീക്ഷിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

'എതിർ ടീമുകളിലെ ബൗളർമാർ ഹാർദിക്കിനായി കൃത്യമായ പ്ലാനുകൾ തയ്യാറാക്കിയിട്ടുണ്ട്. ഇപ്പോൾ താരത്തിന് അടിക്കാൻ പാകത്തിന് 'സ്ലോട്ടിൽ' പന്തുകൾ ലഭിക്കുന്നത് വളരെ കുറവാണ്. പ്രകടനത്തിൽ പാളിച്ചകൾ കൂടാതെ മുംബൈ ഇന്ത്യൻസിനെ നയിക്കുന്നതിന്റെ സമ്മർദ്ദവും ടീം പരാജയനാണ് ഏറ്റുവാങ്ങുന്നതും ഹാർദിക്കിനെ വല്ലാതെ അലട്ടുന്നുണ്ട്. മറ്റ് മികച്ച ബാറ്റർമാരെ നോക്കൂ, അവരെല്ലാം തങ്ങളുടെ കളി പരിഷ്കരിച്ചു കഴിഞ്ഞു. അവർ മൾട്ടി - ഡൈമൻഷണലായി മാറി. കഠിനാധ്വാനത്തിലൂടെ അവർ തങ്ങളുടെ ഗെയിം മെച്ചപ്പെടുത്തുകയും ചെയ്തു. അവരെപ്പോലെ ഹാർദിക്ക് പാണ്ഡ്യയും അത് ചെയ്യേണ്ടതുണ്ട്', സബ കരീം ഹർദിക്കിനെ മുന്നറിയിപ്പ് നൽകികൊണ്ട് പറഞ്ഞു.

ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസ് വീണ്ടും അങ്കത്തിനിറങ്ങുമ്പോൾ തങ്ങളുടെ പ്ലാനുകൾ മാറ്റിയില്ലെങ്കിൽ വാംഖഡെയിലേത് പോലെ ചെപ്പോക്കിലും ഡിക്കിനും സംഘത്തിനും കാലിടറുമെന്നത് ഉറപ്പാണ്. അന്ന് വാം​ഖഡെയിൽ നടന്ന മത്സരത്തിൽ സഞ്ജു സാംസണിന്റെ അതിമനോഹര സെഞ്ച്വറിയാണ് മുംബൈയെ തകർക്കുന്നതിൽ നിർണായകമായത്. 103 റൺസിന്റെ വമ്പൻ ജയമായിരുന്നു അന്ന് സിഎസ്കെ സ്വന്തമാക്കിയത്.

Content highlight: Saba Karim warns Hardik Pandya about opponents plans

dot image
To advertise here,contact us
dot image