'വിരമിക്കരുത്'; 60 വയസുവരെ കളിക്കണമെന്ന് ശിവകാർത്തികേയൻ, വൈറലായി ധോണിയുടെ മറുപടി

ഞങ്ങള്‍ക്ക് ഉത്തരം ലഭിച്ചെന്ന് ശിവകാര്‍ത്തികേയന്‍ പറയുന്നതും വീഡിയോയില്‍ കാണാം

'വിരമിക്കരുത്'; 60 വയസുവരെ കളിക്കണമെന്ന് ശിവകാർത്തികേയൻ, വൈറലായി ധോണിയുടെ മറുപടി
dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ചെന്നൈ സൂപ്പർ കിം​ഗ്സ് ഇതിഹാസം മഹേന്ദ്ര സിം​ഗ് ധോണിയുടെ വിരമിക്കലിനെ കുറിച്ച് എപ്പോഴും ചോദ്യങ്ങൾ ഉയരാറുണ്ട്. ഇപ്പോഴിതാ തന്റെ ഐപിഎൽ ഭാവിയെ കുറിച്ച് വളരെ രസകരവും ആവേശകരവുമായ മറുപടി നൽകിയിരിക്കുകയാണ് ആരാധകരുടെ സ്വന്തം ‘തല‘. ഐപിഎല്ലിന്റെ പുതിയ സീസണിന് മുന്നോടിയായി ചെപ്പോക്കിൽ സിഎസ്കെ സംഘടിപ്പിച്ച പരിപാടിയിൽ തമിഴ് നടൻ ശിവകാർത്തികേയന്റെ അഭ്യർത്ഥനയ്ക്ക് മറുപടി നൽകുകയായിരുന്നു ധോണി.

ഐ‌പി‌എൽ 2026 ടീമിനൊപ്പം വേദി പങ്കിട്ട ശിവകാർത്തികേയൻ സിഎസ്കെയുടെയും ധോണിയുടെയും ആരാധകൻ എന്ന നിലയിലുള്ള തന്റെ യാത്രയെക്കുറിച്ച് സംസാരിച്ചു. അതിനിടെയാണ് വിരമിക്കൽ ചർച്ചകൾ അവഗണിച്ച് മഞ്ഞ ജേഴ്‌സി ധരിക്കുന്നത് തുടരാൻ ധോണിയോട് ആവശ്യപ്പെടുകയായിരുന്നു. നടന്റെ അഭ്യർത്ഥനയ്ക്ക് നർമ്മം നിറഞ്ഞതും എന്നാൽ വാചാലവുമായ മറുപടിയാണ് ധോണി നൽകിയത്.

'താങ്കള്‍ വിരമിക്കാന്‍ പോവുകയാണോ? ഡെഫനറ്റ്‌ലി നോട്ട് എന്ന് താങ്കള്‍ പറയാറുണ്ട്. എല്ലാ വര്‍ഷവും ഇതുതന്നെ പറയണമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതും. സാര്‍ 60 വയസുവരെ നിങ്ങള്‍ക്ക് കളിക്കാന്‍ കഴിയും', എന്ന് ശിവകാര്‍ത്തികേയന്‍ പറയുമ്പോള്‍ അത് വളരെ ബുദ്ധിമുട്ടാണെന്ന് ധോണി ഇടയ്ക്ക് കേറി പറയുന്നുണ്ട്.

താങ്കളുടെ ഫിറ്റ്‌നസ് വെച്ചുനോക്കുമ്പോള്‍ ഇതെല്ലാം വളരെ എളുപ്പമാണെന്നാണ് ശിവകാര്‍ത്തികേയന്‍ മറുപടി പറയുന്നത്. ഫിറ്റ്നസ് കുറയുകയാണെന്നും ഒരിക്കലും കൂടില്ലെന്നും പക്ഷേ ഞാന്‍ ശ്രമിക്കാമെന്നും ധോണി തമാശയ്ക്ക് പറയുന്നുണ്ട്. ഇതുകേട്ടതും ആരാധകര്‍ ആവേശത്താല്‍ പൊട്ടിത്തെറിക്കുന്നുണ്ട്. ഞങ്ങള്‍ക്ക് ഉത്തരം ലഭിച്ചെന്ന് ശിവകാര്‍ത്തികേയന്‍ പറയുന്നതും വീഡിയോയില്‍ കാണാം.

Content Highlights: IPL 2026: MS Dhoni asked to play till 60, chat with actor Sivakarthikeyan goes viral

dot image
To advertise here,contact us
dot image