

ടി 20 ലോകകപ്പ് 2026 സൂപ്പർ ഏട്ടിലെ ആദ്യ പോരാട്ടമായ ന്യൂസിലാൻഡ്-പാകിസ്താൻ പോരാട്ടം മഴമൂലം ഉപേക്ഷിച്ചിരുന്നു. ഇതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് പങ്കുവെക്കേണ്ടി വന്നു. സൂപ്പര്‍ 8 ഘട്ടത്തിന് ഐസിസി റിസര്‍വ് ദിനം നിശ്ചയിച്ചിരുന്നില്ല.
ഇരുവര്‍ക്കും പോയിന്റ് പങ്കിടേണ്ടി വന്നതോടെ ഇംഗ്ലണ്ടിനും ശ്രീലങ്കയ്ക്കുമെതിരായ മത്സരങ്ങള്‍ നിര്‍ണായകമാ. ടി20 ലോകകപ്പ് ചരിത്രത്തില്‍ ന്യൂസിലന്‍ഡിനെതിരെ വ്യക്തമായ മേല്‍ക്കൈ ഉണ്ടായിരുന്നു പാകിസ്ഥാന്. 2016 മുതല്‍ അവര്‍ക്കെതിരെ തോല്‍വി അറിഞ്ഞിരുന്നില്ല. ശേഷിക്കുന്ന മത്സരങ്ങളില്‍ ഏതെങ്കിലും ഒന്നിൽ തോല്‍വി സംഭവിച്ചാല്‍ തന്നെ ഇരുടീമുകൾക്കും അത് തിരിച്ചടിയാകും.
കൊളംബോ, പ്രേമദാസ സ്റ്റേഡിയത്തില്‍ കിവീസ്-പാക് മത്സരത്തിന് ടോസ് വീണിരുന്നു. ടോസ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാല്‍ അഗ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ടോസിന് ശേഷം മഴയെത്തിയതിനെ തുടര്‍ന്ന് മത്സരം ഉപേക്ഷിക്കേണ്ടി വന്നു.
പാകിസ്ഥാന്‍ ഒരു മാറ്റവുമായിട്ടാണ് സൂപ്പര്‍ എട്ട് മത്സരത്തിന് എത്തിയിരുന്നത്. ഫഖര്‍ സമാന്‍ ടീമില്‍ തിരിച്ചെത്തി. ഖവാജ നഫായ് വഴിമാറി. ന്യൂസിലന്‍ഡ് മൂന്ന് മാറ്റം വരുത്തിയിരുന്നു. ഇഷ് സോധി, ലോക്കി ഫെര്‍ഗൂസണ്‍, ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ തിരിച്ചെത്തി. കോള്‍ മക്‌കോഞ്ചി, കെയ്ല്‍ ജാമിസണ്‍, ജേക്കബ് ഡഫി എന്നിവരാണ് പുറത്തായത്.
അതേ സമയം സൂപ്പർ എട്ട് റൗണ്ട് പോരാട്ടത്തിലെ രണ്ടാം പോരിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടുന്നു. 2024 ടി20 ലോകകപ്പ് ഫൈനലിന്റെ ആവര്‍ത്തനമെന്നോണമുള്ള പോരാട്ടത്തിന് രാത്രി ഏഴ് മണി മുതൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം സാക്ഷിയാകും. 2024 ഫൈനലിൽ അവസാന ഓവറിൽ വിജയം പിടിച്ചെടുത്ത് ഇന്ത്യ കിരീടം നേടിയിരുന്നു.
അതേ സമയത്തെ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടാനിറങ്ങുമ്പോള്‍ ആരാധകര്‍ക്ക് ആശ്വാസമായി കാലവസ്ഥാ പ്രവചനം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന മത്സരത്തിന് മഴ വില്ലനാകില്ലെന്നാണ് കാലവസ്ഥാ പ്രവചനം. മത്സരസമയത്തോ മത്സരത്തിന് മുമ്പോ മഴ പെയ്യാൻ സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചു. 24 മുതൽ 29 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും അന്തരീക്ഷ താപനില.
Content highlights: T20 worldcup; pakistan vs new zealand semi chances after point sharing