നടി വിഷ്ണുപ്രിയയുടെ അച്ഛൻ മരിച്ച നിലയിൽ; പ്രതികാര കൊലയെന്ന് നിഗമനം

വിഷ്ണുപ്രിയയുടെ അച്ഛനെ മരിച്ച നിലയിൽ കണ്ടെത്തി

നടി വിഷ്ണുപ്രിയയുടെ അച്ഛൻ മരിച്ച നിലയിൽ; പ്രതികാര കൊലയെന്ന് നിഗമനം
dot image

ചെന്നൈ: തമിഴ് നടി വിഷ്ണുപ്രിയയുടെ അച്ഛൻ സൂര്യനാരായണനെ മരിച്ച നിലയിൽ കണ്ടെത്തി. കൊടൈക്കനാലിലെ സ്വന്തം ഉടമസ്ഥതയിലുള്ള ബംഗ്ലാവിലാണ് സൂര്യനാരായണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബംഗ്ലാവിൽ താമസത്തിനെത്തിയവർ സൂര്യനാരായണനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം.

ബംഗ്ലാവിലെ സ്വിമ്മിങ് പൂളിനടുത്ത് മുഖത്ത് ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സൂര്യനാരായണൻ തന്റെ ബംഗ്ലാവ് വിനോദ സഞ്ചാരികൾക്ക് താമസത്തിനായി നൽകാറുണ്ടായിരുന്നു. ഇത്തരത്തിൽ കഴിഞ്ഞ ദിവസം അഞ്ച് പേർ ഇവിടെ താമസിക്കാനായി വന്നിരുന്നു. ഇവരായിരിക്കാം സൂര്യനാരായണനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ നിഗമനം.

കൊലപാതകം പ്രതികാരമാണെന്നും പൊലീസ് സംശയിക്കുന്നുണ്ട്. വിഷ്ണുപ്രിയയുടെ കാമുകനെ കൊന്ന കേസിൽ 2018ൽ സൂര്യനാരായണൻ അറസ്റ്റിലായിരുന്നു. ഇതിന് പകരമായാണ് ഈ കൊലപാതകം എന്നാണ് നിഗമനം. ബംഗ്ലാവിലെ ആഭരണങ്ങൾ, സിസിടിവി ഹാർഡ് ഡിസ്‌ക്കുകൾ എന്നിവ മോഷണം പോയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു.

Content Highlights: tamil actress vishnupriyas father died at kodaikanal bunglow, police suspects reveng killing as his head was covered with tape

dot image
To advertise here,contact us
dot image