ഇത്തവണയും ഹസ്തദാനമില്ല; പാകിസ്താനെതിരെ ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് നഷ്ടം

കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നേടിയ പാകിസ്താന്‍ ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു

ഇത്തവണയും ഹസ്തദാനമില്ല; പാകിസ്താനെതിരെ ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് നഷ്ടം
dot image

പാകിസ്താനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ഒരു വിക്കറ്റ് നഷ്ടം. ഓപ്പണര്‍ അഭിഷേക് ശര്‍മയെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ആറാം പന്തില്‍ പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയാണ് അഭിഷേകിനെ റണ്‍സൊന്നുമെടുക്കാന്‍ അനുവദിക്കാതെ പുറത്താക്കിയത്. ഷഹീന്‍ അഫ്രീദിക്കാണ് ക്യാച്ച്.

കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നേടിയ പാകിസ്താന്‍ ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ടോസ് സമയത്ത് പാകിസ്താന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയും ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും തമ്മില്‍ ഹസ്തദാനം ചെയ്തിരുന്നില്ല. ഏഷ്യാ കപ്പിലും ഇരു ക്യാപ്റ്റന്മാരും കളിക്കാരും തമ്മില്‍ ഹസ്തദാനം നടന്നിരുന്നില്ല.

ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ പാകിസ്താനെതിരെ ഇറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണ് പകരം അഭിഷേക് ശര്‍മ ഇലവനിലേക്ക് തിരിച്ചെത്തി. അര്‍ഷ്ദീപ് സിങ്ങിന് പകരം കുല്‍ദീപ് യാദവും ടീമിലെത്തി. അതേസമയം പാകിസ്താന്‍ ടീമില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

പാകിസ്താൻ പ്ലേയിങ് ഇലവൻ: സയിം അയൂബ്, സാഹിബ്സാദ ഫർഹാൻ, സൽമാൻ അലി ആ​ഗ (ക്യാപ്റ്റൻ), ബാബർ അസം, മുഹമ്മദ് നവാസ്, ഷദാബ് ഖാൻ, ഫഹീം അഷ്റഫ്, ഉസ്മാൻ ഖാൻ (വിക്കറ്റ് കീപ്പർ‌), ഷഹീൻ അഫ്രീദി, അബ്രാർ അഹമ്മദ്, ഉസ്മാൻ താരിഖ്.

Also Read:

ഇന്ത്യ പ്ലേയിങ് ഇലവൻ: ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ‌), അഭിഷേക് ശർമ, തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, അക്സർ പട്ടേൽ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.

Content Highlights: T20 World Cup 2026, India vs Pakistan: No Handshake between Suryakumar Yadav and Salman Ali Agha at the Toss

dot image
To advertise here,contact us
dot image