

2026 ടി20 ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഏറ്റവും ആശങ്ക സൃഷ്ടിച്ചിരിക്കുന്നത് വെടിക്കെട്ട് ഓപ്പണർ അഭിഷേക് ശർമയുടെ അസുഖമാണ്. പനിയും വയറിലെ അണുബാധയും മൂലം ആശുപത്രിയിലായിരുന്ന താരം നിലവിൽ വിശ്രമത്തിലാണ്. നമീബിയയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ അഭിഷേക് ഇറങ്ങിയിരുന്നില്ല. ഇപ്പോഴിതാ പാകിസ്താനെതിരായ നിർണായക മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ തന്റെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തിയിരിക്കുകയാണ് അഭിഷേക് ശർമ.
സഹതാരം അർഷ്ദീപ് സിംഗ് പങ്കുവെച്ച വീഡിയോയിലൂടെയാണ് അഭിഷേക് നിലവിലെ അവസ്ഥ പങ്കുവെച്ചത്. എങ്ങനെയുണ്ട് എന്ന അര്‍ഷ്ദീപിന്‍റെ ചോദ്യത്തിന് പരിപ്പും ചോറും നന്നായിട്ടുണ്ടെന്നായിരുന്നു അഭിഷേക് മറുപടി നൽകിയത്. അസുഖം ബാധിച്ചതിന് ശേഷം ശരീരഭാരം കുറഞ്ഞുവെന്നും അഭിഷേക് വീഡിയോയില്‍ പറയുന്നുണ്ട്.
ക്ഷീണിച്ചുപോയല്ലോ എന്ന് അര്‍ഷ്ദീപ് പറയുമ്പോഴാണ് ശരീരഭാരം രണ്ട് കിലോയോളം പെട്ടെന്ന് കുറഞ്ഞുവെന്ന് അഭിഷേക് പറയുന്നത്. നിലവിൽ കടുത്ത ഡയറ്റിലാണ്. പരിപ്പും ചോറുമാണ് പ്രധാന ഭക്ഷണമെന്നും അഭിഷേക് വീഡിയോയിൽ പറയുന്നു. താൻ പൂർണ്ണ കായികക്ഷമതയിലേക്ക് മടങ്ങിവരാനുള്ള ശ്രമത്തിലാണെന്നും അഭിഷേക് കൂട്ടിച്ചേർത്തു.
Update on Abhishek Sharma by Arshdeep Singh, good to know he’s doing good 😄 pic.twitter.com/MbvOzMChmg
— 𝗠𝗮𝗻𝗶𝘀𝗵 (@ManishSRH) February 12, 2026
യുഎസിനെതിരായ ആദ്യ പോരാട്ടത്തിൽ കളിക്കാനിറങ്ങിയ അഭിഷേക് ഗോൾഡൻ ഡക്കായി മടങ്ങിയിരുന്നു. സുഖമില്ലാതായതോടെ മത്സരത്തിൽ ഫീൽഡിങ്ങിന് ഇറങ്ങിയിരുന്നില്ല. മത്സരശേഷം ആശുപത്രിയിൽ ചികിത്സ തേടിയ താരത്തിന് കടുത്ത പനിയും ഉണ്ടായിരുന്നു. പാക്കിസ്ഥാനെതിരായ മത്സരത്തിനു മുൻപ് വിശ്രമം ആവശ്യമായതിനാൽ ഇന്നു നടക്കുന്ന നമീബിയയ്ക്കെതിരായ പോരാട്ടത്തിൽ അഭിഷേക് ഇറങ്ങിയിരുന്നില്ല. പാകിസ്താനെതിരെ കൊളംബോയിൽ നടക്കുന്ന നിർണായക മത്സരവും താരത്തിന് നഷ്ടമാവുമെന്നാണ് സൂചന.
Content Highlights: T20 World Cup 2026: Arshdeep Singh provides an update on Abhishek Sharma