

ടി20 ലോകകപ്പിൽ നമീബിയക്കെതിരെ ഇന്നത്തെ മത്സരത്തിൽ ടീം ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുത്ത് കൈഫ്. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ അസുഖം ബാധിച്ച അഭിഷേക് ശർമ ഇന്ന് കളിക്കാൻ സാധ്യതയില്ല.
ഈ സാഹചര്യത്തിൽ സഞ്ജു സാംസൺ ഓപ്പണറായി ടീമിലെത്തുമെന്ന് മുഹമ്മദ് കൈഫ് പറഞ്ഞു. സഞ്ജുവിന് ലഭിക്കുന്ന ഈ അവസരം നിർണ്ണായകമാണെന്നും കൈഫ് തന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
തിലക് വര്‍മയും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും ഹാര്‍ദ്ദിക് പാണ്ഡ്യയും ഉള്‍പ്പെടുന്ന മധ്യനിരയില്‍ കൈഫ് മാറ്റം വരുത്തിയിട്ടില്ല. ഫിനിഷര്‍മാരായി റിങ്കു സിംഗും ശിവം ദുബെയും അക്സര്‍ പട്ടേലും തുടരണമെന്നും കൈഫ് പറഞ്ഞു.
കൈഫിന്‍റെ ഇലവനിലെ ഏറ്റവും വലിയ സർപ്രൈസ് അർഷ്ദീപ് സിംഗിനെ ഒഴിവാക്കി കുൽദീപ് യാദവിനെ ഉൾപ്പെടുത്തിയതാണ്. പാകിസ്ഥാനെതിരെ കൊളംബോയിൽ കളിക്കുമ്പോൾ സ്പിന്നർമാർക്ക് വലിയ റോളുണ്ടാകും. അതിനുമുൻപ് കുൽദീപിന് താളം കണ്ടെത്താൻ ഈ മത്സരം ഉപകരിക്കുമെന്നും കൈഫ് പറഞ്ഞു.
അസുഖം മാറി തിരിച്ചെത്തുന്ന ജസ്പ്രീത് ബുമ്രയെ കൈഫ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബുമ്ര എത്തുന്നതോടെ മുഹമ്മദ് സിറാജ് ടീമിൽ നിന്ന് പുറത്തുപോകേണ്ടി വരും. വരുൺ ചക്രവർത്തിയും കുൽദീപും ചേരുന്ന സ്പിൻ ജോഡിയെയാണ് കൈഫ് പിന്തുണയ്ക്കുന്നത്.
Content Highlights: mohammed kaif selected playing 11 for india vs nambia