

മകരവിളക്ക് ദിവസത്തില്‍ പമ്പയില്‍ അനുമതിയില്ലാതെ ഷൂട്ടിങ് നടത്തിയ സംഭവത്തില്‍ സംവിധായകന്‍ അനുരാജ് മനോഹറിനെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്. അനുരാജ് മനോഹർ നിയമം ലംഘിച്ച് സന്നിധാനത്ത് ഷൂട്ടിംഗ് നടത്തിയെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്. ഒന്നിലധികം ദിവസം പമ്പയിലും സമീപപ്രദേശങ്ങളിലുമായി ഷൂട്ട് നടന്നു. മകരവിളക്ക് ദിവസം ഷൂട്ട് ഹിൽടോപ്പിൽ വെച്ചായിരുന്നു ഷൂട്ടിംഗ് എന്നും റിപ്പോർട്ടിൽ പറയുന്നു.
നേരത്തെ സിനിമ ചിത്രീകരിക്കാനായി ADGP എസ് ശ്രീജിത്താണ് അനധികൃതമായി അനുമതി നൽകിയതെന്നും പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ എഡിജിപി എസ് ശ്രീജിത്ത് അനുമതി നല്‍കിയതായി റിപ്പോര്‍ട്ടിലില്ല. ഷൂട്ടിംഗ് നടന്നതിന്‍റെ വീഡിയോ സഹിതമുള്ള റിപ്പോര്‍ട്ടാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്, SP സുനിൽകുമാർ നല്‍കിയത്. ദേവസ്വം ബോര്‍ഡിലെ നിയമവകുപ്പ് ഉദ്യോഗസ്ഥരോട് കെ ജയകുമാര്‍ ഇന്ന് നിയമോപദേശം തേടും. അതിന് ശേഷമായിരിക്കും ബോർഡിൻ്റെ തുടർ നടപടികൾ. വനം വകുപ്പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. റിസര്‍വ് വന ഭൂമിയില്‍ അനുമതിയില്ലാതെ ഷൂട്ടിങ് നടത്തിയതിന് പിന്നാലെയാണ് കേസ്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ മാസം 24നാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
അനുരാജ് മനോഹറിനെതിരെ അഡ്വ. ഷാജഹാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് പരാതി നല്‍കിയിരുന്നു. പിന്നാലെ ദേവസ്വം വിജിലന്‍സ് എസ്പി സുനില്‍ കുമാറിനോട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. നേരത്തെ പമ്പയില്‍ സിനിമ ചിത്രീകരിക്കാനുള്ള അനുമതി ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ അനുമതി നിഷേധിച്ചിരുന്നു. സന്നിധാനത്തല്ല പമ്പയിലാണ് ഷൂട്ടിംഗ് നടന്നതെന്ന് നേരത്തെ സംവിധായകന്‍ മൊഴിനല്‍കിയിരുന്നു.
Content Highlight: Director anuraj manohar shot his new film in pamba without permission according to vigilance report