'കൈതരാന്‍ മറന്നല്ലോ, ഞങ്ങളുടെ അയല്‍ക്കാരെ കണ്ടിരുന്നോ?'; ഇന്ത്യയെ പരിഹസിച്ച് പാകിസ്താന്റെ പ്രൊമോ വീഡിയോ

സൽമാൻ അലി ആഗയും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്

'കൈതരാന്‍ മറന്നല്ലോ, ഞങ്ങളുടെ അയല്‍ക്കാരെ കണ്ടിരുന്നോ?'; ഇന്ത്യയെ പരിഹസിച്ച് പാകിസ്താന്റെ പ്രൊമോ വീഡിയോ
dot image

ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യയ്ക്കെതിരെ വീണ്ടും പ്രകോപനവുമായി പാക്കിസ്താൻ ക്രിക്കറ്റ്. ഓസ്‌ട്രേലിയക്കെതിരായ വരാനിരിക്കുന്ന ട്വന്റി 20 പരമ്പരയുടെ പുതിയ പ്രൊമോഷണൽ വീഡിയോയിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ടീമുമായുള്ള ഹസ്തദാന വിവാദത്തെ പരോക്ഷമായി പരിഹസിച്ച് പാകിസ്താൻ രം​ഗത്തെത്തിയത്. ഏഷ്യാ കപ്പിൽ ഇന്ത്യൻ താരങ്ങൾ പാകിസ്താൻ കളിക്കാരുമായി ഹസ്തദാനം ചെയ്യാൻ വിസമ്മതിച്ച സംഭവമാണ് പ്രൊമോ വീഡിയോയിൽ പരിഹാസരൂപേണ അവതരിപ്പിച്ചിരിക്കുന്നത്.

പിസിബി പുറത്തുവിട്ട പ്രൊമോ വീഡിയോയിൽ മത്സരങ്ങൾ കാണാൻ ഓസ്‌ട്രേലിയൻ ആരാധകരെ പാകിസ്താനിലേക്ക് സ്വാഗതം ചെയ്യുന്നതാണ് വിഷയം. വീഡിയോയുടെ അവസാന ഭാഗത്താണ് വിവാദമായ രംഗങ്ങളുള്ളത്. പരമ്പര കാണുന്നതിനായി പാകിസ്താനിലെത്തിയ ഒരു ഓസീസ് ആരാധകൻ കാറിൽ നിന്നിറങ്ങിയശേഷം ഡ്രൈവർക്ക് ഹസ്തദാനം നൽകാതെ പോവാൻ തുടങ്ങുകയാണ്. അപ്പോൾ ഡ്രൈവർ ആരാധകനോട് ഇങ്ങനെ ചോദിക്കുകയാണ്, ’കൈ കൊടുക്കാൻ താങ്കൾ മറന്നു പോയല്ലോ, ഞങ്ങളുടെ അയൽക്കാരെ എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടിയിട്ടുണ്ടാകും എന്ന് തോന്നുന്നു’ എന്ന്. ഏഷ്യാ കപ്പിൽ ഇന്ത്യൻ താരങ്ങൾ ഹസ്തദാനം നൽകാത്തതിനെ പരിഹസിക്കാനാണ് ഈ രംഗം വീഡിയോയിൽ ഉൾപ്പെടുത്തിയതെന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ആരോപിക്കുന്നത്. പാക് ക്യാപ്റ്റൻ സൽമാൻ അലി ആഗയും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര മത്സരങ്ങളിൽ പാകിസ്താൻ താരങ്ങൾക്ക് ഹസ്തദാനം നൽകുന്നതിന് ഇന്ത്യൻ താരങ്ങൾ വിസമ്മതിച്ചിരുന്നു. 2025ലെ ഏഷ്യാ കപ്പിനിടെ മൂന്ന് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോഴും ടോസ് വേളയിലും മത്സരശേഷവും പാക് താരം സൽമാൻ അലി ആഗയ്ക്ക് ഹസ്തദാനം നൽകാൻ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് തയ്യാറായിരുന്നില്ല. പാകിസ്താനെതിരായ മത്സരങ്ങൾക്കുശേഷം ഇന്ത്യൻ താരങ്ങളാരും പതിവ് രീതിയിലുള്ള ഹസ്തദാനത്തിന് തയാറായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഇതാണ് വിവാദങ്ങൾക്ക് തുടക്കമായത്.

​Content Highlights: Pakistan mock India's no-handshake policy in promo video for Australia series

dot image
To advertise here,contact us
dot image