ഹാട്രിക്ക് സിക്സ്; ബ്രെവിസിന്റെ തൂക്കിയടി; SA 20 യിൽ ടേബിൾ ടോപ്പർമാരെ മലർത്തിയടിച്ച് പ്രിട്ടോറിയ ഫൈനലിൽ

ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് താരമാണ് ബ്രെവിസ്.

ഹാട്രിക്ക് സിക്സ്; ബ്രെവിസിന്റെ തൂക്കിയടി; SA 20 യിൽ ടേബിൾ ടോപ്പർമാരെ മലർത്തിയടിച്ച് പ്രിട്ടോറിയ ഫൈനലിൽ
dot image

സൗത്താഫ്രിക്ക ടി 20 ലീഗിൽ ടേബിൾ ടോപ്പർമാരായ സൺറൈസേഴ്‌സ് ഈസ്റ്റേൺ കേപ്പിനെ ഏഴ് വിക്കറ്റിന് തകർത്ത് പ്രിട്ടോറിയ ക്യാപിറ്റൽസ് ഫൈനലിൽ. ഈസ്റ്റേൺ കേപ്പ് മുന്നോട്ടുവെച്ച 171 റൺസ് വിജയലക്ഷ്യം ഒമ്പത് പന്തുകൾ ബാക്കിനിൽക്കെ പ്രിട്ടോറിയ മറികടന്നു.

ഡെവാൾഡ് ബ്രെവിസിന്റെ വെടികെട്ട് ബാറ്റിങ്ങാണ് പ്രിട്ടോറിയക്ക് വിജയം അനായാസമാക്കിയത്. 38 പന്തിൽ 75 റൺസാണ് യുവ താരം നേടിയത്. ഏഴ് സിക്‌സറും നാല് ഫോറുകളും അടക്കം 197 സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. അവസാന 12 പന്തിൽ 18 റൺസ് വേണ്ടപ്പോൾ ഹാട്രിക്ക് സിക്സ് അടിച്ചുകൊണ്ടാണ് ബ്രെവിസ് ഫൈനൽ എൻട്രി ആഘോഷമാക്കിയത്. ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് താരമാണ് ബ്രെവിസ്.

ബ്രെവിസിനെ കൂടാതെ ബ്രെയിസ് പാർസൻസ് 60 റൺസ് നേടി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഈസ്റ്റേൺ കേപ്പ് ജോണി ബെയർസ്‌റ്റോ(50 ), ജോർദ്ദാൻ ഹെർമൻ (41 ) എന്നിവരുടെ മികവിലാണ് 170 റൺസ് അടിച്ചെടുത്തത്. പ്രിട്ടോറിയയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് നേടി പാർസൻസ് പന്തുകൊണ്ടും തിളങ്ങി.

Content Highlights:dewald brevis hitting Pretoria Capitals into SA20 final

dot image
To advertise here,contact us
dot image