

ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ ന്യൂസിലാന്‍ഡ് ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. നാഗ്പൂരിലാണ് മത്സരം.
മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ഇലവനില്‍ ഇടംനേടി. താരം അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണിങ്ങില്‍ ഇറങ്ങും. ടീമിലേക്ക് തിരിച്ചെത്തിയ ഇഷാന്‍ കിഷന്‍ മൂന്നാം നമ്പറില്‍ ഇറങ്ങും.
ഇന്ത്യ പ്ലേയിങ് ഇലവൻ: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), റിങ്കു സിങ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.
Presenting #TeamIndia's Playing XI for the 1⃣st T20I 🙌
— BCCI (@BCCI) January 21, 2026
Updates ▶️ https://t.co/ItzV352OVv#INDvNZ | @IDFCFIRSTBank pic.twitter.com/t1BZ6pNUS0
ന്യൂസിലാൻഡ് പ്ലേയിങ് ഇലവൻ: ടിം റോബിൻസൺ, ഡെവോൺ കോൺവേ (വിക്കറ്റ് കീപ്പർ), രചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ്, മാർക്ക് ചാപ്മാൻ, ഡാരിൽ മിച്ചൽ, മിച്ചൽ സാന്‍റ്നർ (ക്യാപ്റ്റൻ), ക്രിസ്റ്റ്യൻ ക്ലാർക്ക്, കൈൽ ജാമിസൺ, ഇഷ് സോധി, ജേക്കബ് ഡഫി.
Content Highlights: IND vs NZ, 1st T20I: New Zealand win toss and opt to bowl in Nagpur T20I opener, Sanju Samson in team