ഭാവനയുടെ വമ്പൻ കംബാക്ക് ആകുമോ?; ആൻഡ്രിയയുടെ ശബ്ദത്തിൽ അനോമിയിലെ പുതിയ ഗാനം പുറത്ത്

സാറാ ഫിലിപ്പ് എന്ന കഥാപാത്രമായി പുതിയ ഭാവത്തിലും രൂപത്തിലുമാണ് ഭാവന എത്തുന്നത്

ഭാവനയുടെ വമ്പൻ കംബാക്ക് ആകുമോ?; ആൻഡ്രിയയുടെ ശബ്ദത്തിൽ അനോമിയിലെ പുതിയ ഗാനം പുറത്ത്
dot image

ഭാവന കേന്ദ്ര കഥാപാത്രമായി എത്തുന്ന അനോമി എന്ന സിനിമയുടെ പുതിയ ഗാനം പുറത്തുവന്നു. I Am Screaming In Silence എന്നാരംഭിക്കുന്ന ഗാനത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് ഹർഷവർദ്ധൻ രാമേശ്വർ ആണ്. ആൻഡ്രിയ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സാറാ ഫിലിപ്പ് എന്ന കഥാപാത്രമായി പുതിയ ഭാവത്തിലും രൂപത്തിലുമാണ് ഭാവന എത്തുന്നത്. ഒരു പക്കാ ആക്ഷൻ ത്രില്ലർ ആകും സിനിമയെന്ന സൂചനയാണ് ടീസർ നൽകുന്നത്. ടീസറിലെ റഹ്മാന്റെ ആക്ഷൻ സീനുകൾ ഇതിനോടകം ചർച്ചയാകുന്നുണ്ട്.

ഫെബ്രുവരി 6 നാണ് അനോമി തിയേറ്ററുകളിലെത്തുക. നടിയുടെ ഇതുവരെ കാണാത്ത തരത്തിലുള്ള കഥാപാത്രമായിരിക്കും ചിത്രത്തിലേത് എന്നാണ് സൂചനകൾ. ഭാവനയുടെ 90ാം ചിത്രമായിരിക്കും അനോമി. 'Reintroducing Bhavana' എന്ന ക്യാപ്ഷനോടെയാണ് ചിത്രത്തിന്റെ പുതിയ വീഡിയോ വന്നിരിക്കുന്നത്. ടി സീരീസ് പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് ആദ്യമായി മലയാളത്തിൽ എത്തിക്കുന്ന ചിത്രമാണ് അനോമി. സയൻസ് ഫിക്ഷൻ മിസ്റ്ററി ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. റഹ്‌മാൻ, വിഷ്ണു അഗസ്ത്യ, ബിനു പപ്പു, ഷെബിൻ ബെൻസൺ, അർജുൻ ലാൽ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്.

ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്. കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ റോയ് സി ജെ, ബ്ലിറ്റ്‌സ്‌ക്രീഗ് ഫിലിംസ്, എ പി കെ സിനിമ എന്നിവരും ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നടി ഭാവനയും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്. കോ പ്രൊഡ്യൂസഴ്‌സ്- റാം മിർചന്ദാനി, രാജേഷ് മേനോൻ, ക്രീയേറ്റീവ് പ്രൊഡ്യൂസർ - അഭിനവ് മെഹ്റോത്ര.

ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട 'അനിമൽ', 'അർജുൻ റെഡ്ഡി' എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകൻ ഹർഷവർദ്ധൻ രാമേശ്വർ ആണ് 'അനോമി'ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണ വിഭാഗം സുജിത് സാരംഗും, ചിത്രസംയോജനം കിരൺ ദാസും നിർവഹിക്കുന്നു. ആക്ഷൻ ഡയറക്റ്റർ: ആക്ഷൻ സന്തോഷ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോടൂത്ത്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ് എൽ.എൽ.പി, പി.ആർ.ഓ അപർണ ഗിരീഷ്.

Content Highlights: Bhavana and Rahman starring Anomie new song out now in andrea's voice

dot image
To advertise here,contact us
dot image