അഭിഷേകിന്റെ വെടിക്കെട്ട് ഫിഫ്റ്റി, ലാസ്റ്റ് ഓവറില്‍ റിങ്കുവിന്റെ അതിരടി! ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍

മലയാളി താരം സഞ്ജു സാംസണും വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാന്‍ കിഷനും നിരാശപ്പെടുത്തി

അഭിഷേകിന്റെ വെടിക്കെട്ട് ഫിഫ്റ്റി, ലാസ്റ്റ് ഓവറില്‍ റിങ്കുവിന്റെ അതിരടി! ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍
dot image

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിന് 239 റണ്‍സ് വിജയലക്ഷ്യം. നാ​ഗ്പൂരിൽ‌ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സ് അടിച്ചെടുത്തു. ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് അര്‍ധസെഞ്ച്വറിയും ലാസ്റ്റ് ഓവറിൽ‌ റിങ്കു സിങ്ങിന്റെ കൂറ്റനടികളുമാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്.

മലയാളി താരം സഞ്ജു സാംസണും (10) വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാന്‍ കിഷനും (8) നിരാശപ്പെടുത്തി.ഓപ്പണറായി ഇറങ്ങി 35 പന്തില്‍ 84 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് 22 പന്തില്‍ 32 റണ്‍സടിച്ചപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ 16 പന്തില്‍ 25ഉം റിങ്കു സിംഗ് 20 പന്തില്‍ പുറത്താകാതെ 44 റണ്‍സുമെടുത്തു.

ശിവം ദുബെയും (4 പന്തില്‍ 9), അക്സര്‍ പട്ടേലും (5 പന്തില്‍ 5) വീണെങ്കിലും അവസാന ഓവറില്‍ റിങ്കുവിന്റെ കിടിലൻ ഫിനിഷ് ഇന്ത്യയ്ക്ക് 238 റൺസ് സമ്മാനിച്ചു. ഡാരില്‍ മിച്ചൽ എറിഞ്ഞ അവസാന ഓവറിൽ മാത്രം 21 റണ്‍സാണ് റിങ്കു നേടിയത്.

Content Highlights: IND vs NZ, 1st T20I: Abhishek Sharma's Fifty, Rinku Singh's late fireworks power India to 238/7

dot image
To advertise here,contact us
dot image