ടി 20 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യയ്ക്ക് ആശ്വാസം; പരിക്കേറ്റ തിലക് വർമ തിരിച്ചെത്തുന്നു

ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആശ്വാസവാര്‍ത്ത.

ടി 20 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യയ്ക്ക് ആശ്വാസം; പരിക്കേറ്റ തിലക് വർമ തിരിച്ചെത്തുന്നു
dot image

ഫെബ്രുവരി ഏഴ് മുതൽ ആരംഭിക്കുന്ന ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആശ്വാസവാര്‍ത്ത. വിജയ് ഹസാരെ ട്രോഫിക്കിടെ പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായ യുവതാരം തിലക് വര്‍മ പൂര്‍ണ കായികക്ഷമത വീണ്ടെടുത്തു തുടങ്ങി. ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയിലെ അവസാന രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള ടീമില്‍ തിലക് തിരിച്ചെത്തിയേക്കുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

നിലവിൽ ന്യൂസിലാൻഡിനെതിരെ നാളെ മുതൽ നടക്കുന്ന ടി 20 പരമ്പരയ്ക്കുള്ള ആദ്യ മൂന്ന് മത്സരങ്ങളിൽ തിലക് വർമയ്ക്ക് പകരം ശ്രേയസ് അയ്യരെയാണ് ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. തിലക് വരുന്നതോടെ ശ്രേയസ് ന്യൂസിലാൻഡിനെതിരെയുള്ള അവസാന രണ്ട് ടി 20 മത്സരങ്ങൾക്കുള്ള നിന്ന് പുറത്താകും, ലോകകപ്പിനുള്ള ടീമിലും ശ്രേയസിന് അവസരമുണ്ടാകില്ല.

ഇന്ത്യൻ ബാറ്റിംഗ് നിരയില്‍ മൂന്നാം നമ്പറിലും നാലാം നമ്പറിലും മാറി മാറി കളിക്കുന്ന തിലകിന്‍റെ സാന്നിധ്യം ലോകകപ്പില്‍ നിര്‍ണായകമാണ്. ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ പാകിസ്ഥാനെ തോല്‍പിച്ച് കിരീടം നേടിയപ്പോള്‍ ടോപ് സ്കോററായ തിലകിന്‍റെ ഇന്നിംഗ്സായിരുന്നു നിര്‍ണായകമായത്.

കഴിഞ്ഞവര്‍ഷം ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി കളിച്ച 18 ഇന്നിംഗ്സുകളില്‍ നിന്ന് 129.15 സ്ട്രൈക്ക് റേറ്റിലും 47.25 ശരാശരിയിലും 567 റണ്‍സ് തിലക് നേടിയിരുന്നു.

Content Highlights: Good News For Team India ; star batter tilak varma will comeback soon

dot image
To advertise here,contact us
dot image