

വാർഷിക കരാറിൽ പുതിയ പരിഷ്‌കാരങ്ങളുമായി ബിസിസിഐ. വാർഷിക കരാറിൽ നിലവിലുള്ള എപ്ലസ് കാറ്റഗറി ഒഴിവാക്കാനാണ് ബിസിസിഐയുടെ പദ്ധതി. ഏഴ് കോടി രൂപ വാർഷിക വരുമാനമുള്ള ഈ കാറ്റഗറിയിൽ വിരാട് കോഹ്ലി, രോഹിത് ശർമ, രവീന്ദ്ര ജഡേജ, ജ്‌സ്പ്രീത് ബുംറ എന്നിവരാണുള്ളത്.
ഇത് പൊളിക്കുന്നതോട് കൂടി കരാറിൽ നിന്നും ഇവരെല്ലാം തന്നെ പിന്തള്ളപ്പെടും. എ,ബി,സി എന്നീ കാറ്റഗറിയിലേക്ക് മാത്രമായിരിക്കും കരാർ എന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
നിലവിൽ എ വിഭാഗങ്ങളിലുള്ള താരങ്ങൾക്ക് അഞ്ച് കോടി രൂപയും ബി വിഭാഗത്തിലുള്ളവർക്ക് മൂന്ന് കോടിയും സി വിഭാഗത്തിലുള്ളവർക്ക് ഒരു കോടി രൂപയുമാണ് വാർഷിക പ്രതിഫലം. എ കാറ്റഗറിയിൽ രോഹിത്തിനെയും
കോഹ്ലിയും ബുംറയെയും ഉൾപ്പെടുത്തുമ്പോൾ ടെസ്റ്റ്, ഏകദിന നായകനും ബിസിസിഐയുടെ പോസ്റ്റർ ബോയിയുമായി ശുഭ്മാൻ ഗില്ലിനെയും എ കാറ്റഗറിയിലേക്ക് ഉൾപ്പെടുത്തുമെന്നുമാണ് കരുതുന്നത്.
വിരാട്, രോഹിത്, എന്നിവർ നിലവിൽ ഒരു ഫോർമാറ്റിലും ജഡ്ഡു രണ്ട് ഫോർമാറ്റിലും മാത്രം കളിക്കുന്ന താരമാണ്. എപ്ലസ് കാറ്റഗറിയിൽ ബുംറ മാത്രമാണ് മൂന്ന് ഫോർമാറ്റിലുമുള്ളത്. എന്നാൽ ഇഞ്ചുറി പ്രോൺ ആയതിനാൽ തന്നെ ഒരുപാട് പരമ്പരകളിൽ ബുംറക്ക് വിശ്രമം അനുവദിക്കാറുണ്ട്. ഇതിനാലെല്ലാമാണ് എപ്ലസ് കാറ്റഗറി ഒഴിവാക്കാനുള്ള നിർദേശം സെലക്ഷൻ കമ്മിറ്റി മുന്നോട്ട് വെച്ചത്.
Content Highlights- BCCI to remove A plus yearly cocntract include Kohli rohit Jadjea and Bumrah