ചേട്ടാ.. ഓൺ ചാർജ്!; സഞ്ജുവിന്റെ ഗിയർ മാറിയത് കണ്ടോ!; കൗണ്ട് ഡൗൺ പോസ്റ്ററുമായി സ്റ്റാർ സ്പോർട്സ്

സഞ്ജു സാംസണിന്റെ സമീപ കാലത്തെ റെക്കോർഡുകൾ ചേർത്താണ് സ്റ്റാർ സ്പോർട്സ് സോഷ്യൽ മീഡിയയിൽ ഈ പോസ്റ്റ് ഇട്ടിരിക്കുന്നത്.

ചേട്ടാ.. ഓൺ ചാർജ്!; സഞ്ജുവിന്റെ ഗിയർ മാറിയത് കണ്ടോ!; കൗണ്ട് ഡൗൺ പോസ്റ്ററുമായി സ്റ്റാർ സ്പോർട്സ്
dot image

ടി 20 ലോകകപ്പിന് മുന്നോടിയായി സ്റ്റാർ സ്പോർട്സ് പുറത്തിറക്കിയ കൗണ്ട് ഡൗൺ പോസ്റ്ററിലും താരമായി മലയാളി താരം സഞ്ജു സാംസൺ. സഞ്ജു സാംസണിന്റെ സമീപ കാലത്തെ റെക്കോർഡുകൾ ചേർത്താണ് സ്റ്റാർ സ്പോർട്സ് സോഷ്യൽ മീഡിയയിൽ ഈ പോസ്റ്റ് ഇട്ടിരിക്കുന്നത്.

ചേട്ടാ.. ഓൺ ചാർജ് എന്ന ക്യാപ്‌ഷനിൽ ഇട്ടിരിക്കുന്ന പോസ്റ്റിൽ ടി 20 ലോകകപ്പ് 2024 ന് മുമ്പും ശേഷമുള്ള തരംതിരിച്ചിട്ടുള്ള കണക്കുകളാണ് നൽകിയിട്ടുള്ളത്. ടി 20 ലോകകപ്പ് 2024 ന് മുമ്പ് 18 .7 ആവറേജിൽ 133 സ്ട്രൈക്ക് റേറ്റിൽ ഒരു ഫിഫ്റ്റിയും അടക്കം 374 റൺസാണ് നേടിയിരുന്നത് .

എങ്കിൽ അതിന് ശേഷം അത്ഭുതപെടുത്തുന്ന കണക്കുകളാണ് സഞ്ജു നേടിയിട്ടുള്ളത് എന്ന് സ്റ്റാർ സ്പോർട്സ് കാണിക്കുന്നു. 32 . 9 ആവറേജിലും 158 സ്ട്രൈക്ക് റേറ്റിലും ബാറ്റ് വീശിയ താരം മൂന്ന് സെഞ്ച്വറികളും രണ്ട് അർധ സെഞ്ച്വറികളും ഇക്കാലയളവിൽ താരം നേടി.

2024 ടി 20 ലോകകപ്പിൽ ടീമിലിടം ഉണ്ടായിരുന്നുവെങ്കിലും ഒറ്റ കളിയിൽ പോലും അവസരം ലഭിക്കതിരുന്ന സഞ്ജു പക്ഷെ ഫെബ്രുവരി ഏഴ് മുതൽ നടക്കുന്ന പുതിയ പതിപ്പിൽ പ്രധാന വിക്കറ്റ് കീപ്പറും ഓപ്പണറുമായാണ് ഇറങ്ങുക. നാളെ മുതൽ ആരംഭിക്കുന്ന ന്യൂസിലാൻഡിനെതിരെയുള്ള അഞ്ചു മത്സരങ്ങളടങ്ങിയ ടി 20 പരമ്പരയിലും ഈ പ്രധാന റോളുകളിൽ സഞ്ജു ഉണ്ടാകും.

Content Highlights-Star Sports features Sanju Samson in t20 world cup promo poster

dot image
To advertise here,contact us
dot image