പ്രശ്‌നങ്ങൾ കളിക്കളത്തിലേക്കും; കൈകൊടുക്കാതെ ഇന്ത്യ-ബംഗ്ലാദേശ് കുട്ടിത്താരങ്ങൾ

ഇരു രാജ്യങ്ങളുും തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തിൽ ഒരുപാട് പ്രശ്‌നങ്ങളാണ് നിലവിൽ നടക്കുന്നത്

പ്രശ്‌നങ്ങൾ കളിക്കളത്തിലേക്കും; കൈകൊടുക്കാതെ ഇന്ത്യ-ബംഗ്ലാദേശ് കുട്ടിത്താരങ്ങൾ
dot image

ഇന്ത്യ-ബംഗ്ലാദേശ് രാഷ്ട്രീയ പ്രശ്‌നങ്ങൾ അണ്ടർ 19 ലോകകപ്പ് വേദിയിലും. ടോസിനിനിടെ ഇന്ത്യൻ നായകൻ ആയുഷ് മാത്രെയും ബംഗ്ലാദേശ് നായകൻ അസീസുൽ ഹക്കീം തമീം പരസ്പരം കൈകൊടുക്കാൻ കൂട്ടാക്കിയില്ല. ഇരു രാജ്യങ്ങളുും തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തിൽ ഒരുപാട് പ്രശ്‌നങ്ങളാണ് നിലവിൽ നടക്കുന്നത്.

രാഷ്ട്രീയ പ്രശ്‌നങ്ങൾ മൂലം മുസ്തഫിസുർ റഹ്‌മാനെ ഐപിഎല്ലിൽ നിന്നും വിലക്കിയതിന് പിന്നാലെയാണ് വിവാദങ്ങൾ ഉടലെടുത്തത്. ഇപ്പോഴിതാ അണ്ടർ 19 ടീമിലും എത്തിയിരിക്കുകയാണ് ഈ പ്രശ്‌നങ്ങൾ. നേരത്തെ ഇന്ത്യ-പാകിസ്താനൻ മത്സരങ്ങളിൽ സമാന സംഭവങ്ങൾ അരങ്ങേറിയിരുന്നു.

ബുലവായോയിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. നിലവിൽ 14 ഓവർ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 70 റൺസ് നേടിയിട്ടുണ്ട്. ക്യാപ്റ്റൻ ആയുഷ് മാത്രെ (6), വേദാന്ത് ത്രിവേദി (0), വിഹാൻ മൽഹോത്ര (7) എന്നിവരാണ് പുറത്തായ ബാറ്റർമാർ. അഭിഗ്യാൻ കുണ്ഡുവും അർധസെഞ്ച്വറി തികച്ച വൈഭവ് സൂര്യവംശി എന്നിവരാണ് ക്രീസിലുള്ളത്.

Content Highlights- India-bangladesh U19 playes didnt handshake before the U19 worldcup Game

dot image
To advertise here,contact us
dot image