'സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ ഹര്‍ഷിത്തിനെ അലട്ടിയിരുന്നു, പക്ഷേ...'; വെളിപ്പെടുത്തി രഹാനെ

ഐപിഎല്ലില്‍ ഹര്‍ഷിതിന്റെ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനായിരുന്നു രഹാനെ

'സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ ഹര്‍ഷിത്തിനെ അലട്ടിയിരുന്നു, പക്ഷേ...'; വെളിപ്പെടുത്തി രഹാനെ
dot image

സോഷ്യൽ മീഡിയയിൽ നേരിട്ട വിമർശനങ്ങളും ട്രോളുകളും ഇന്ത്യൻ പേസർ ഹർഷിത് റാണയെ അലട്ടിയിരുന്നുവെന്ന് അജിങ്ക്യ രഹാനെ. ഹർഷിത് റാണയെ കോച്ച് ​ഗൗതം ​ഗംഭീർ എപ്പോഴും പിന്തുണയ്ക്കുന്നതിന്റെ പേരിൽ‌ വലിയ വിമർ‌ശനങ്ങൾ ഉയർന്നിരുന്നു. വേണ്ടത്ര ഇംപാക്ട് സൃഷ്ടിക്കാൻ സാധിക്കാൻ കഴിയാത്ത ഹർഷിത്തിന് മൂന്ന് ഫോർമാറ്റുകളിലും മികച്ച പിന്തുണയാണ് ​ഗംഭീർ നൽകുന്നതെന്നാണ് ആരോപണം. കോച്ച് ഗൗതം ഗംഭീറിന്റെ ‘പെറ്റ് ക്വാട്ട’യിലാണ് ഹർഷിത് ടീമുകളില്‍ കയറിപ്പറ്റുന്നതെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ട്രോളുകളും നിറഞ്ഞിരുന്നു.

ഈ ട്രോളുകളെല്ലാം ഹർഷിത്തിനെ വിഷമിപ്പിച്ചിരുന്നുവെന്നും എങ്കിലും നെഗറ്റീവ് കമന്റുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടെന്നും രഹാനെ പറഞ്ഞു. കഴിഞ്ഞ വർഷം ഐ‌പി‌എല്ലിൽ കളിക്കുമ്പോൾ ഹർഷിതും താനും സോഷ്യല്‍ മീഡിയയെക്കുറിച്ച് സംസാരിച്ചിരുന്നെന്ന് രഹാനെ ക്രിക്ക്ബസിനോട് പറഞ്ഞു. ചില മത്സരങ്ങളിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചില്ല. അത് അദ്ദേഹത്തെ അലട്ടുന്നുണ്ടായിരുന്നുവെന്നും രഹാനെ വ്യക്തമാക്കി. ഐപിഎല്ലില്‍ ഹര്‍ഷിതിന്റെ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനായിരുന്നു രഹാനെ.

'കഴിഞ്ഞ വർഷം ഐപിഎല്ലിൽ കളിക്കുമ്പോൾ ഞങ്ങൾ സോഷ്യൽ മീഡിയയെക്കുറിച്ച് സംസാരിച്ചിരുന്നു. ചില മത്സരങ്ങളിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചില്ല. എനിക്കും അതിൽ അൽപ്പം പരിഭ്രാന്തിയും സങ്കടവും തോന്നി. ഞാൻ അതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾ അദ്ദേഹത്തെ അലട്ടുന്നുണ്ടായിരുന്നു. ആളുകള്‍ തന്നെക്കുറിച്ച് സംസാരിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുമായിരുന്നു. പക്ഷേ, അത് തന്നെ യഥാര്‍ത്ഥത്തില്‍ പ്രചോദിപ്പിക്കുന്നുവെന്നും റാണ പറഞ്ഞു. ബൗളിംഗിൽ ഞാൻ എത്രമാത്രം കഠിനാധ്വാനം ചെയ്തുവെന്ന് അവർക്ക് മനസ്സിലാകുന്നില്ലെന്നും റാണ പറഞ്ഞു', രഹാനെ വെളിപ്പെടുത്തി.

അതേസമയം ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഹർഷ്ദീപ് ഓള്‍റൗണ്ട് മികവ് പുറത്തെടുത്തിരുന്നു. രണ്ട് വിക്കറ്റ് വീഴ്ത്തിയ ഹർ‌ഷിത് 29 റണ്‍സും നേടി.

Content Highlights: 'It Was Bothering Him', Ajinkya Rahane Reveals Harshit Rana Was Alarmed By Social Media Trolling

dot image
To advertise here,contact us
dot image