

ഐ സി സിയുടെ പുതിയ ടി 20 റാങ്കിങ്ങ് പുറത്ത്. ബൗളര്‍മാരില്‍ ഇന്ത്യയുടെ വരുണ്‍ ചക്രവര്‍ത്തി ഒന്നാം സ്ഥാനം നിലനിർത്തി. ഒരു ഇന്ത്യൻ ബൗളര്‍ക്ക് കിട്ടുന്ന ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് പോയന്‍റ്(818) സ്വന്തമാക്കിയാണ് നേട്ടം. 2017ല്‍ ജസ്പ്രീത് ബുംറ നേടിയിരുന്ന 783 റേറ്റിംഗ് പോയന്‍റിന്‍റെ റെക്കോര്‍ഡാണ് ചക്രവര്‍ത്തി മറികടന്നത്.
ബൗളര്‍മാരുടെ റാങ്കിംഗില്‍ നാലു സ്ഥാനം ഉയര്‍ന്ന ഇന്ത്യൻ പേസര്‍ അര്‍ഷ്ദീപ് സിംഗ് പതിനാറാം സ്ഥാനത്തെത്തി. ബൗളിംഗ് റാങ്കിംഗില്‍ 14 സ്ഥാനം മെച്ചപ്പെടുത്തി 25-ാം സ്ഥാനത്തെത്തിയ ദക്ഷിണാഫ്രിക്കയുടെ മാര്‍ക്കോ യാന്‍സനാണ് ഏറ്റവുമധികം നേട്ടം കൊയ്ത മറ്റൊരു ബൗളര്‍.
ബാറ്റിങ്ങിൽ ഇന്ത്യയുടെ അഭിഷേക് ശർമ തന്നെയാണ് ഒന്നാമത്. 909 റേറ്റിംഗ് പോയിന്റാണ് താരത്തിനുള്ളത്. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20യില്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ ഇന്ത്യൻ താരം തിലക് വര്‍മ രണ്ട് സ്ഥാനം ഉയര്‍ന്ന് ബാറ്റിംഗ് റാങ്കിംഗില്‍ നാലാം സ്ഥാനത്തെത്തി.
മോശം ഫോം തുടരുന്ന ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് ഒരു സ്ഥാനം താഴേക്കിറങ്ങി പത്താം സ്ഥാനത്താണ്. ഓപ്പണറെന്ന നിലയില്‍ മോശം പ്രകടനം തുടരുന്ന ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ രണ്ട് സ്ഥാനം താഴേക്കിറങ്ങി 30-ാം സ്ഥാനത്തേക്ക് വീണു.
പ്ലേയിംഗ് ഇലവനില്‍ നിന്ന് തുടര്‍ച്ചയായി അവഗണിക്കപ്പെടുന്ന മലയാളി താരം സഞ്ജു സാംസണും റാങ്കിംഗില്‍ തിരിച്ചടി നേരിട്ടു. പുതിയ റാങ്കിംഗില്‍ മൂന്ന് സ്ഥാനം താഴേക്കിറങ്ങിയ സഞ്ജു 46-ാം സ്ഥാനത്താണ്.
Content Highlights:I CC t20 ranking; india vs south africa t20 , varun and abhishek on top