എട്ടാമനായി ഇറങ്ങി തകർപ്പൻ സെഞ്ച്വറി; അണ്ടർ 19 ഇന്ത്യ എ ക്കൊപ്പം താരമായി മലയാളി താരം ഇനാൻ

എട്ടാമനായാണ്‌ ഇനാൻ ക്രീസിലെത്തിയത്‌.

എട്ടാമനായി ഇറങ്ങി തകർപ്പൻ സെഞ്ച്വറി; അണ്ടർ 19 ഇന്ത്യ എ ക്കൊപ്പം താരമായി മലയാളി താരം ഇനാൻ
dot image

അണ്ടർ 19 ഏകദിന ക്രിക്കറ്റിൽ തകർപ്പൻ സെഞ്ച്വറിയുമായി മലയാളി താരം മുഹമ്മദ്‌ ഇനാൻ. ഇന്ത്യ എ ടീമിനായി ഇറങ്ങിയ ഇനാൻ ഇന്ത്യ ബി ടീമിനെതിരെ 74 പന്തിൽ 105 റൺസ് നേടി. ആറ്‌ സിക്‌സറും 12 ഫോറും ഉൾപ്പടെയായിരുന്നു ഇന്നിങ്‌സ്.

നേരിട്ട അവസാന ഓവറിൽ നാല്‌ സിക്‌സറും ഒരു ഫോറും തരാം നേടി. ഇനാന്റെ കരുത്തിൽ ഇന്ത്യ എ 269 റൺസ് നേടിയപ്പോൾ ഇന്ത്യ എ 47.2 ഓവറിൽ 243ന്‌ പുറത്തായി. ഇതോടെ 26 റണ്ണിന്റെ ജയമാണ്‌ ഇന്ത്യ എ ടീം സ്വന്തമാക്കിയത്.

എട്ടാമനായാണ്‌ ഇനാൻ ക്രീസിലെത്തിയത്‌. ആറിന്‌ 100 റണ്ണെന്ന നിലയിലായിരുന്നു ടീം. സ്‌കോർ 134ൽവച്ച്‌ 37 റണ്ണെടുത്ത ഖിലാൻ പട്ടേൽ പുറത്തായി. തുടർന്നായിരുന്നു ഇനാൻ തകർപ്പൻ കളി പുറത്തെടുത്തത്‌. എട്ടാം വിക്കറ്റിൽ അൻമോൽജീത്‌ സിങ്ങുമായി (30) ചേർന്ന്‌ മികച്ച സ്‌കോറിലേക്ക്‌ നയിച്ചു. 135 റണ്ണിന്റെ അപരാജിത കൂട്ടുകെട്ടുമുണ്ടാക്കി.

തൃശൂർ സ്വദേശിയായ ഇനാൻ കഴിഞ്ഞ വർഷമാണ്‌ ഇന്ത്യൻ അണ്ടർ 19 ടീമിനായി അരങ്ങേറ്റം കുറിച്ചത്‌. ആദ്യ സെഞ്ചുറിയാണിത്‌. മികച്ച സ്‌പിൻ ബ‍ൗളർ കൂടിയാണ്‌. 27ന്‌ അഫ്‌ഗാനിസ്ഥാൻ അണ്ടർ 19 ടീമുമായാണ്‌ അടുത്ത കളി.

Content Highlights: Enaan hits unbeaten century to power India-A to win in U-19

dot image
To advertise here,contact us
dot image