

ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം ദക്ഷിണാഫ്രിക്ക പിടിമുറുക്കുന്നു. ബൗളിങ് ഓൾറൗണ്ടർ സെനുരാൻ മുത്തുസ്വാമിയുടെ അർദ്ധ സെഞ്ച്വറി മികവിൽ ആദ്യ സെഷൻ പൂർത്തിയാകുമ്പോൾ ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തിൽ 316 റൺസെടുത്തിട്ടുണ്ട്. ആദ്യ സെഷനിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിക്കറ്റ് നഷ്ടമായില്ല. വിക്കറ്റ് കീപ്പർ കൈൽ വെരെയ്നെയും സെനുരാൻ മുത്തുസ്വാമിയും ചേർന്ന പിരിയാത്ത ഏഴാം വിക്കറ്റിൽ 70 റൺസാണ് കൂട്ടിച്ചേർത്തിരിക്കുന്നത്.
നേരത്തെ ആറ് വിക്കറ്റ് നഷ്ടത്തിൽ 247 റൺസെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയത്. 56 റൺസെടുത്ത സെനുരാൻ മുത്തുസ്വാമിയാണ് ദക്ഷിണാഫ്രിക്കൻ നിരയിലെ ഇതുവരെയുള്ള ടോപ് സ്കോറർ. 38 റൺസുമായി വിക്കറ്റ് കീപ്പർ ബാറ്റർ കെയ്ൽ വെരെയ്നെ മുത്തുസ്വാമിക്കൊപ്പം ക്രീസിലുണ്ട്.
നേരത്തെ ആദ്യ ദിവസം എയ്ഡാൻ മാർക്രം 38, റയാൻ റിക്ലത്തൺ 35, ട്രിസ്റ്റൻ സ്റ്റബ്സ് 49, ക്യാപ്റ്റൻ തെംബ ബവൂമ 41, ടോണി ഡി സോർസി 28 എന്നിവരും ദക്ഷിണാഫ്രിക്കൻ നിരയിൽ മികച്ച പ്രകടനം നടത്തിയിരുന്നു. ഇന്ത്യൻ ബൗളിങ് നിരയിൽ കുൽദീപ് യാദവ് മൂന്ന് വിക്കറ്റെടുത്തു.
Content Highlights: Muthusamy Hits Half-Century; South Africa 316/6 At Tea