

സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫി ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യൻ സൂപ്പർ താരം സഞ്ജു സാംസണാണ് കേരള ടീമിനെ നയിക്കുന്നത്. അഹമ്മദ് ഇമ്രാനെ വെെസ് ക്യാപ്റ്റനായും തിരഞ്ഞെടുത്തിട്ടുണ്ട്. സഞ്ജുവിന്റെ സഹോദരൻ സാലി സാംസൺ, ഐപിഎൽ താരങ്ങളായ വിഘ്‌നേഷ് പുത്തൂർ, വിഷ്ണു വിനോദ് എന്നിവരും കേരള ടീമിലുണ്ട്. ഐപിഎല്ലിൽ രാജസ്ഥാനിൽ നിന്ന് ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് ചേക്കേറിയതിന് പിന്നാലെ സഞ്ജു പങ്കെടുക്കുന്ന ആദ്യ ടൂർണമെന്‍റാകും മുഷ്താഖ് അലി ട്രോഫി.
ഈ മാസം 26 മുതലാണ് മുഷ്താഖ് അലി ടൂർണമെന്റ് ആരംഭിക്കുന്നത്. മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈ, വിദര്‍ഭ, ആന്ധ്രപ്രദേശ്, റെയില്‍വേസ്, അസം, ഛത്തീസ്ഗഡ്, ഒഡീഷ എന്നിവര്‍ ഉള്‍പ്പെടുന്ന എലൈറ്റ് ഗ്രൂപ്പ് എയിലാണ് കേരളം. ഒഡീഷയാണ് കേരളത്തിന്റെ ആദ്യ എതിരാളി.
കേരള ടീം: സഞ്ജു സാംസൺ (ക്യാപ്റ്റന്‍ ആൻഡ് വിക്കറ്റ് കീപ്പര്‍), അഹമ്മദ് ഇമ്രാൻ (വൈസ് ക്യാപ്റ്റൻ), രോഹൻ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), കൃഷ്ണ ദേവന്‍, അബ്ദുള്‍ ബാസിത്ത്, സാലി സാംസണ്‍, സല്‍മാന്‍ നിസാര്‍, കൃഷ്ണ പ്രസാദ്, സിബിന്‍ പി ഗിരീഷ്, അങ്കിത് ശര്‍മ്മ, അഖില്‍ സ്‌കറിയ, ബിജു നാരായണന്‍, ആസിഫ് കെ എം, നിധീഷ് എം ഡി, വിഘ്‌നേഷ് പുത്തൂര്‍, ഷറഫുദ്ദീന്‍.
Content Highlights: Syed Mushtaq Ali Trophy: Kerala team to be led by Sanju Samson