ഇന്ത്യയ്ക്കെതിരെ ഏകദിനത്തിൽ ബവൂമയും ടി20യിൽ മാർക്രവും നയിക്കും; ദക്ഷിണാഫ്രിക്കൻ ടീം റെഡി

നവംബർ 30 മുതലാണ് ഏകദിന പരമ്പര നടക്കുക

ഇന്ത്യയ്ക്കെതിരെ ഏകദിനത്തിൽ ബവൂമയും ടി20യിൽ മാർക്രവും നയിക്കും; ദക്ഷിണാഫ്രിക്കൻ ടീം റെഡി
dot image

ഇന്ത്യയ്ക്കെതിരായ ഏകദിന, ട്വന്റി 20 പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന പരമ്പരയിൽ തെംബ ബവൂമ ദക്ഷിണാഫ്രിക്ക​ൻ ടീമിനെ നയിക്കും. എയ്ഡൻ മാർക്രമാണ് ട്വന്റി 20 ടീമിന്റെ നായകൻ. നവംബർ 30 മുതലാണ് ഏകദിന പരമ്പര നടക്കുക. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയാണ് ദക്ഷിണാഫ്രിക്കൻ ടീം ഇന്ത്യയിൽ കളിക്കുക. പിന്നാലെ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയുമുണ്ട്. ഡിസംബർ ഒമ്പത് മുതലാണ് ട്വൻ്റി 20 പരമ്പര നടക്കുക.

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീം: തെംബ ബവൂമ (ക്യാപ്റ്റൻ), ഒട്ട്നീൽ ബാർട്ട്മാൻ, കോർബിൻ ബോഷ്, മാത്യൂ ബ്രിത്സ്കെ, ഡിവാൾഡ് ബ്രവീസ്, നന്ദ്ര ബർ​ഗർ, ക്വിന്റൺ ഡി കോക്ക്, ടോണി ഡി സോർസി, റൂബിൻ ഹെർമൻ, മാർകോ ജാൻസൻ, കേശവ് മഹാരാജ്, എയ്ഡൻ മാർക്രം, ലുങ്കി എൻ​ഗിഡി, റയാൻ റിക്ലത്തൺ, പ്രെനെലൻ സുബ്രയേൻ.

ഇന്ത്യയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീം: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ഒട്ട്നീൽ ബാർട്ട്മാൻ, കോർബിൻ ബോഷ്, ഡിവാൾഡ് ബ്രവീസ്, ക്വിന്റൺ ഡി കോക്ക്, ടോണി ഡി സോർസി, റീസ ഹെൻഡ്രിക്സ്, മാർകോ ജാൻസൻ, ജോർജ് ലിൻഡെ, കേശവ് മഹാരാജ്, ക്വാനെ മഫാക്ക, ലുങ്കി എൻ​ഗിഡി, ആൻഡ്രിജ് നോർജെ, ട്രിസ്റ്റൻ സ്റ്റബ്സ്.

Content Highlights: South Africa Announced Squad for India Tour

dot image
To advertise here,contact us
dot image